1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2021

സ്വന്തം ലേഖകൻ: മുഴുവന്‍ ഉല്‍പ്പന്നങ്ങളുടെയും വിലനിരക്ക് അറബിയില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിബന്ധന കര്‍ശനമായി പാലിക്കണമെന്ന് വ്യാപാര സ്ഥാപനങ്ങളോട് ഖത്തര്‍ വാണിജ്യമന്ത്രാലയം ആവശ്യപ്പെട്ടു. നിയമം പാലിക്കാത്തവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. . അറബിക്ക് പുറമെ സാധ്യമെങ്കില്‍ മറ്റു ഭാഷകളില്‍ കൂടി വില നിലവാരം പ്രദര്‍ശിപ്പിക്കാനും മാർഗനിർദേശങ്ങളിൽ പറയുന്നു.

ഖത്തറിലെ റീട്ടെയില്‍ ഔട്ട്‌ലറ്റുകള്‍, ഓണ്‍ലൈന്‍ ബിസിനസ് സ്ഥാപനങ്ങള്‍, ഗാര്‍ഹിക ബിസിനസുകള്‍ തുടങ്ങി വാണിജ്യ സ്ഥാപനങ്ങള്‍ക്കായാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്. വില്‍പ്പന്ക്ക് വെക്കുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങളുടെയും വില നിലവാരം അറബിയില്‍ പ്രദര്‍ശിപ്പിക്കണമെന്നത് ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട് 2008 ല്‍ പുറത്തിറക്കിയ നിയമനുസരിച്ച് നിര്‍ബന്ധമാക്കിയതാണ്.

അതിനാല്‍ തന്നെ നിയമം കര്‍ശനമായി പാലിക്കാന്‍ വാണിജ്യ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്. ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ കാണാവുന്ന രീതിയില്‍ വ്യക്തതയോടെ വിലനിലവാരം പ്രദര്‍ശിപ്പിക്കണം. നിയമ ലംഘനം പിടിക്കപ്പെട്ടാല്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത തടവും മൂവായിരം റിയാലില്‍ കുറയാത്ത പിഴയും ലഭിക്കാനിടയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.