1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2022

സ്വന്തം ലേഖകൻ: ഖത്തറിൽ കോ​വി​ഡ്​ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ന്ത്രി​സ​ഭ നി​ർ​ദേ​ശി​ച്ച ​പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​നി​യാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഒ​മി​ക്രോ​ൺ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​തി​നു പി​ന്നാ​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ്​ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വാ​ഹ​ന​ങ്ങ​ളി​ൽ പ​ര​മാ​വ​ധി നാ​ലു​പേ​ർ, ക​ർ​വ ബ​സ്, ​ദോ​ഹ മെ​ട്രോ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ 60 ശ​ത​മാ​നം, ബാ​ർ​ബ​ർ​ഷോ​പ്പു​ക​ളി​ൽ 50 ശ​ത​മാ​നം തു​ട​ങ്ങി​യ​വ​യാ​ണ്​ പ്ര​ധാ​ന നി​ർ​ദേ​ശം. ഇ​തു​സം​ബ​ന്ധി​ച്ച്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വി​ശ​ദ​മാ​യ പ​ട്ടി​ക ത​ന്നെ ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തി​റ​ക്കി​യി​രു​ന്നു. പ​ള്ളി​ക​ളി​ലെ നി​യ​ന്ത്ര​ണ​വും ശ​നി​യാ​ഴ്ച പ്രാ​ബ​ല്യ​ത്തി​ൽ വ​രും. 12ന്​ ​താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക്​ പ്ര​വേ​ശ​ന​മു​ണ്ടാ​വി​ല്ല.

യാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങളുമായി ദോഹ വിമാനത്താവളം. യാത്രക്ക് മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്തണമെന്നും കോവിഡ് ലക്ഷണമുള്ളവർ യാത്രക്കെത്തരുതെന്നും നിർദേശം നൽകി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് യാത്രക്കാർക്ക് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം പുതിയ നിർദേശങ്ങൾ നൽകിയത്.

യാത്രികർ കോവിഡ് പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം. പനി, ചുമ, ശ്വാസ തടസം, മണമോ രുചിയോ കുറയൽ തുടങ്ങിയ കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ വിമാനത്താവളത്തിലേക്ക് വരരുത് -അധികൃതർ നിർദേശിച്ചു. എല്ലാ ഗേറ്റുകളിലും ടെർമിനലിലും തെർമൽ സ്‌ക്രീനിങ് കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ ക്ലിനിക്കും വിമാനത്താവളത്തിൽ സജ്ജമാണെന്നും അറിയിച്ചു. എയർപോർട്ട് ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകിയതായും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശങ്ങളുടെ പശ്ചാത്തലത്തിലാണ് മുൻകരുതൽ നടപടികളെന്നും അധികൃതർ പറഞ്ഞു.

അതിനിടെ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ ഖ​ത്ത​റി​ലെ റ​സ്റ്റാ​റ​ന്‍റു​ക​ളി​ലും ക​ഫേ​ക​ളി​ലും ശീ​ശ നി​രോ​ധി​ച്ച്​ വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വ്. ശ​നി​യാ​ഴ്ച മു​ത​ല്‍ ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​ത് വ​രെ​യാ​ണ് നി​രോ​ധ​നം. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള തീ​രു​മാ​നം ലം​ഘി​ച്ചാ​ല്‍ നി​യ​മ​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ‌മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ല്‍കി. കോ​വി​ഡി​ന്‍റെ ആ​ദ്യ ത​രം​ഗ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നേ​ര​ത്തെ​യും ശീ​ശ​ക​ൾ വി​ല​ക്കി​യി​രു​ന്നു. ഏ​താ​നും മാ​സം മു​മ്പ്​ മാ​ത്ര​മാ​ണ്​ പു​ന​സ്ഥാ​പി​ച്ച​ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.