
സ്വന്തം ലേഖകൻ: ഈജിപ്ത് എയർ ദോഹയിലേക്ക് മറ്റൊരു സർവീസ് കൂടി നടത്തുന്നു. അലക്സാൻഡ്രിയ ബോർഗ് എൽ അറബ് വിമാനത്താവളത്തിൽ നിന്നാണ് ദോഹയിലേക്ക് ഈ സർവീസ് നടത്തുക. മാർച്ച് 29 മുതൽ തുടങ്ങുന്ന സർവീസിനായി കമ്പനി വെബ്സൈറ്റിൽ ബുക്കിങ് ആരംഭിച്ചു.
തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ ആഴ്ചയിൽ മൂന്നു തവണയാണ് സർവീസ് ഉണ്ടാവുക. ഉച്ചക്ക് 2.30ന് അലക്സാൻഡ്രിയയിൽനിന്ന് പുറെപ്പടുന്ന വിമാനം ഏഴുമണിക്ക് ദോഹയിൽ എത്തും. മടക്കവിമാനം ദോഹയിൽനിന്ന് രാത്രി എട്ടിന് പുറെപ്പട്ട് 10.55ന് അലക്സാൻഡ്രിയയിൽ എത്തും.
ഫെബ്രുവരി എട്ടിലെ വിവരങ്ങൾ പ്രകാരം ദോഹയിലേക്ക് 2020 റിയാലാണ് ടിക്കറ്റ് നിരക്ക്. അലക്സാൻഡ്രിയയിലേക്ക് 1895 റിയാലാണ് നിരക്ക്. ഖത്തർ ഉപരോധം പിൻവലിച്ചതിനുശേഷം ജനുവരി 18 മുതൽ കൈറോയിൽനിന്ന് ഈജിപ്ത് എയർ ദോഹയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല