1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2023

സ്വന്തം ലേഖകൻ: ദോഹ മെട്രോ സ്‌റ്റേഷനുകളിലെ ഡ്രോപ് പോയിന്റുകളിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. ദോഹ മെട്രോ സ്‌റ്റേഷനുകളിൽ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്ന ഇടങ്ങളിലും പൊതു വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഇടങ്ങളിലും സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്താൽ കർശന നടപടിയെടുക്കുമെന്ന് മന്ത്രാലയം പബ്ലിക് ട്രാൻസ്‌പോർട്ട് സെക്യൂരിറ്റി വകുപ്പിലെ ട്രെയിനിങ്-ക്വാളിഫിക്കേഷൻ വിഭാഗം മേധാവി ക്യാപ്റ്റൻ ഫഹദ് മജിദ് അൽ ഖഹ്താനി മുന്നറിയിപ്പ് നൽകി.

ഖത്തർ റേഡിയോയിൽ ‘പൊലീസ് വിത്ത് യു’ എന്ന പ്രോഗ്രാമിൽ പങ്കെടുക്കവേയാണ് അനധികൃത പാർക്കിങ്ങിനെതിരെ മുന്നറിയിപ്പ് നൽകിയത്. പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവർ സേഫ്റ്റി, സുരക്ഷാ നടപടികൾ പാലിക്കണമെന്നും അൽ ഖഹ്താനി ഓർമ്മപ്പെടുത്തി. സേഫ്റ്റി നിർദേശങ്ങൾ എല്ലാ മെട്രോ സ്‌റ്റേഷനുകളിലും ഇംഗ്ലിഷ്, അറബിക് ഭാഷകളിൽ എഴുതി പതിച്ചിട്ടുണ്ട്. മെട്രോ യാത്രക്കിടെ യാത്രക്കാരുടെ വ്യക്തിഗത സാധനങ്ങൾ നഷ്ടമായാൽ 105 എന്ന ഹോട്‌ലൈൻ നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

അതിനിടെ ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നു പോയ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്. ഒക്‌ടോബറിൽ കടന്നു പോയത് 40 ലക്ഷത്തിലധികം യാത്രക്കാർ ആണ്. 2022 ഒക്‌ടോബറിനേക്കാൾ 27.1 ശതമാനം യാത്രക്കാർ ആണ് ഈ ഒക്ടോബറിൽ കടന്നു പോയത്. കഴിഞ്ഞ ഒക്‌ടോബറിൽ 32 ലക്ഷം പേരാണ് കടന്നു പോയത്. എന്നാൽ ഈ വർഷത്തെ ഒക്ടേോബറിലെ കണക്കുകൾ പരിശോധിക്കുമ്പോൾ വിമാനങ്ങളുടെയും യാത്രക്കാരുടേയും എണ്ണത്തിൽ വലിയ വർധവാണ് ഉണ്ടായിരിക്കുന്നത്. 22,686 വിമാനങ്ങളാണ് ഒക്‌ടോബറിൽ വിമാനത്താവളത്തിൽ വന്നുപോയിരിക്കുന്നത് എന്നാണ് കണക്കുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.