
സ്വന്തം ലേഖകൻ: രാജ്യത്തെ അംഗീകൃത വിതരണക്കാർക്കും സേവന ദാതാക്കൾക്കും കോൺട്രാക്ടിങ് കമ്പനികൾക്കും കമ്പനി വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓൺലൈനായി തന്നെ അപ്‌ഡേറ്റ് ചെയ്യാം. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഇ-സേവനങ്ങളുടെ ഭാഗമാണിത്.
വെബ്‌സൈറ്റിൽ റജിസ്റ്റർ ചെയ്തവർക്ക് നേരത്തെ നൽകിയ വിവരങ്ങളിൽ പുതിയവ ചേർക്കാനോ ഭേദഗതി വരുത്താനോ ഉണ്ടെങ്കിൽ പ്രൊക്വെർമെന്റ് വകുപ്പ് സന്ദർശിക്കാതെ ഓൺലൈൻ മുഖേന വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാം. റജിസ്റ്റർ ചെയ്യാത്തവർക്ക് വെബ്‌സൈറ്റിലെ ഇ-സേവന വിഭാഗത്തിൽ പ്രവേശിച്ച് റജിസ്‌ട്രേഷനും നടത്താം.
പുതിയ റജിസ്‌ട്രേഷനും നിലവിൽ അപ്‌ഡേറ്റ് ചെയ്ത കാര്യങ്ങളും അംഗീകരിച്ചോ എന്ന് ഓൺലൈനായി ട്രാക്ക് ചെയ്യാം. ഈ സേവനം സംബന്ധിച്ച അന്വേഷണങ്ങൾക്ക് 44849636 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് ആഭ്യന്തര മന്ത്രാലയം സമൂഹമാധ്യമ അക്കൗണ്ടിലൂടെ നിർദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല