
സ്വന്തം ലേഖകൻ: ഖത്തറിൽ പൊതുസ്ഥലങ്ങളിൽ സാമൂഹികഅകലം പാലിക്കാത്തവർെക്കതിെരയും പൊലീസ് നടപടി. കൊവിഡ് പ്രതിരോധനടപടികളുടെ ഭാഗമായാണിത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്ത കുറ്റത്തിന് 14 പേർക്കെതിരെയാണ് വെള്ളിയാഴ്ച നടപടിയുണ്ടായിരിക്കുന്നത്.
പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കാത്തതിന് 580 പേർക്കെതിരെയാണ് നടപടിയുണ്ടായത്. രാജ്യത്ത് പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കൽ നിർബന്ധമാണ്. കൂടുതൽ പേർ കാറിൽ സഞ്ചരിച്ചതിന് 23 പേർക്കെതിരെയും നടപടിയെടുത്തു. ക്വാറൻറീൻ ചട്ടങ്ങൾ പാലിക്കാത്ത എട്ടുപേർെക്കതിെരയും വെള്ളിയാഴ്ച നിയമനടപടിയുണ്ടായി.
ഇഹ്തിറാസ് ആപ്പ് മൊബൈലിൽ ഇല്ലാത്ത കുറ്റത്തിന് ആറുപേർക്കെതിെരയാണ് നടപടിയുണ്ടായത്. ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാല് പേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ല. കൊവിഡ് പ്രതിരോധനടപടികളുടെ ഭാഗമായാണിത്്. ലംഘിച്ചാൽ കുറഞ്ഞത് ആയിരം റിയാൽ ആണ് പിഴ. താമസ സ്ഥലത്തുനിന്നും മറ്റിടങ്ങളിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഫേസ് മാസ്ക് നിർബന്ധമാക്കിയത് മേയ് 17 മുതലാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്.
കൊവിഡ് രോഗികൾ കൂടി വരുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ് അധികൃതർ. മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ് നടപടി സ്വീകരിക്കുക.
രണ്ട് ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്ന് വർഷം വരെ തടവോ ആണ് ചുമത്തപ്പെടുക. നിലവിൽ കുറ്റക്കാർക്ക് 500 റിയാലും അതിന് മുകളിലുമാണ് മിക്കയിടത്തും പിഴ ചുമത്തുന്നത്. എന്നാൽ രണ്ടുലക്ഷം റിയാൽ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങൾ തടയൽ നിയമത്തിൻെറ പരിധിയിൽ വരുന്ന കുറ്റമാണിത്.
പുതിയ അപ്‌ഡേറ്റുകളുമായി ഖത്തറിന്റെ കൊവിഡ് അപകട നിര്‍ണയ മൊബൈല്‍ ആപ്പായ ഇഹ്തെറാസ്. കഴിഞ്ഞ ദിവസം മുതലാണ് ഇഹ്തെറാസില്‍ പുതിയ അപ്‌ഡേറ്റുകള്‍ എത്തിയത്. കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരുടെ ഇഹ്‌തെറാസില്‍ ക്യൂആര്‍ കോഡിന് താഴെ ‘വാക്സിനേറ്റഡ്’ എന്ന സീലും കളര്‍ കോഡിന് ഗോള്‍ഡന്‍ നിറമുള്ള ഫ്രെയിമും ഉണ്ടാകും.
കൊവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസും പൂര്‍ത്തിയാക്കി 7 ദിവസം കഴിയുമ്പോഴാണ് ആ വ്യക്തിയുടെ ഇഹ്‌തെറാസിലെ ഹെല്‍ത്ത് സ്റ്റേറ്റസില്‍ വാക്‌സിനേഷന്‍ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തുക. അതേസമയം ഇഹ്‌തെറാസിലെ ആരോഗ്യനില സൂചിപ്പിക്കുന്ന കളര്‍കോഡുകളില്‍ മാറ്റമില്ല.
വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരുടെ ഇഹ്‌തെറാസില്‍ ഹെല്‍ത്ത് സ്റ്റേറ്റസ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഹോട്‌ലൈന്‍, നോട്ടിഫിക്കേഷന്‍ എന്നീ ടാബുകള്‍ കൂടാതെ വാക്‌സിനേഷന്‍ എന്ന ടാബു കൂടി കാണാം. വാക്സിനേഷന്‍ എടുത്ത തീയതി, ഏത് കമ്പനിയുടെ വാക്സീന്‍ തുടങ്ങിയ വിശദാംശങ്ങളും ഈ ടാബില്‍ ലഭ്യമാണ്.
ഹോം ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ഇഹ്‌തെറാസിലെ മാപ്പ്-പിന്‍ ഡ്രോപ് ലൊക്കേഷന്‍ ഫങ്ഷന്‍ ഉപയോഗിച്ച് താമസ സ്ഥലത്തിന്റെ ലൊക്കേഷന്‍ സെറ്റ് ചെയ്യാനുള്ള സൗകര്യവും ഇഹ്‌തെറാസിന്റെ പുതിയ സവിശേഷതയാണ്. ഒറ്റത്തവണ മാത്രമേ ഈ സേവനം ഉപയോഗിക്കാന്‍ കഴിയൂ.
ഹോം ക്വാറന്റീനില്‍ പ്രവേശിക്കുന്നവരുടെ ഇഹ്‌തെറാസ് പ്രൊഫൈല്‍ കളര്‍ കോഡ് മഞ്ഞയായി മാറി 24 മണിക്കൂറിനുള്ളില്‍ ലൊക്കേഷന്‍ ക്രമീകരിക്കാം. ഹെല്‍ത്ത് സ്റ്റേറ്റസ് പേജില്‍ ക്യുആര്‍ കോഡിന് താഴെയായി ‘സെറ്റ് ക്വാറന്റീന്‍ ലൊക്കേഷന്‍’ കാണാം.
താമസിക്കുന്ന കെട്ടിടത്തില്‍ വിലാസം രേഖപ്പെടുത്തിയുള്ള നീല പ്ലേറ്റ് ഇല്ലാത്ത സാഹചര്യങ്ങളിലും പ്രാഥമിക മേല്‍വിലാസത്തില്‍ നിന്നും മാറി മറ്റൊരു വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കുമാണ് ഈ സേവനം ഉപയോഗിക്കാന്‍ അനുമതി. പ്രാഥമിക വിലാസത്തിലാണ് ക്വാറന്റീനില്‍ കഴിയുന്നതെങ്കില്‍ ലൊക്കേഷന്‍ സൗകര്യം ഉപയോഗിക്കേണ്ടതില്ല. കാരണം ഇഹ്‌തെറാസില്‍ ഓട്ടമാറ്റിക്കായി വിലാസം ക്രമീകരിക്കപ്പെടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല