1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2022

സ്വന്തം ലേഖകൻ: ലോകകപ്പിനെ വരവേൽക്കാൻ ഖത്തർ ഒരുങ്ങി തുടങ്ങി. അറബ് രാജ്യത്ത് ആദ്യമായാണ് ലോകകപ്പ് എത്തുന്നത്. ഏറ്റവും വിജയകരമായ രീതിയിൽ ആണ് ഖത്തർ ലോകകപ്പ് നടത്താൻ സംഘാടകർ ശ്രമിച്ച് കൊണ്ടിരിക്കുന്നത് ഏറ്റവും വിജയകരമായ രീതിയിൽ തന്നെ ഇത് നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഖത്തർ വേദിയാവുന്ന ഫിഫ ലോകകപ്പ് ഏറ്റവും വിശേഷപ്പെട്ട ലോകകപ്പായി മാറുമെന്ന് അമീർ പ്രഖ്യാപിച്ചു. ലോക സാമ്പത്തിക ഫോറത്തിൽ സംസാരക്കുമ്പോൾ ആയിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

സ്വിറ്റ്സർലൻഡിലെ ദാവോസിൽ ആണ് സമ്മേളനം നടന്നത്. സാമ്പത്തിക ഫോറത്തിന്‍റെ ഉദ്ഘാടന സെഷനിലായിരുന്നു ഖത്തർ അമീർ പ്രൗഢഗംഭീരമായ പ്രഭാഷണം നടത്തിയത്. ഖത്തറിന്‍റെ ലോകകപ്പ് ഒരുക്കങ്ങളെ കുറിച്ചും അതിന്റെ സവിശേഷതകളെ കുറിച്ചും ഖത്തർ അമീർ പ്രസംഗത്തിൽ പറഞ്ഞു. വംശീയതയുടെയും മതത്തിന്‍റെയും ദേശീയതയുടെയും പേരിൽ വിവേചനം നേരിടുന്ന ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സ്വിറ്റ്സർലൻഡിൽ ലോക സാമ്പത്തിക ഫോറം നടക്കുന്നത്. യുക്രൈൻ യുദ്ധം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിഷയങ്ങളും പരാമർശിച്ചുകൊണ്ടാണ് ഖത്തർ അമീർ തന്റെ പ്രസംഗങ്ങൾ തുടങ്ങിയത്.

വലിയ സംഘാടന മികവ് പുലർത്തിയാണ് ഖത്തറിലെ ഒരോ ഒരുക്കങ്ങളും നടക്കുന്നത്. അറബ് മേഖല പല പ്രശ്നങ്ങൾ നേരിടുമ്പോഴും വിവേചനങ്ങൾ നേരിടുമ്പോഴും അതിനെ പലരും വിമർശിക്കുന്നത് കണ്ടുവരുന്നു. അത് തങ്ങളെ കുറിച്ച് അറിയാത്തവരോ അറിയാൻ ശ്രമിക്കാത്തവരോ ആണ് ഇത്തരത്തിലുള്ള വിവേജനവും പ്രശ്നങ്ങളും ഉണ്ടാക്കുന്നതെന്ന് ഖത്തർ അമീർ പറഞ്ഞു. പലർക്കും ഒരു അറബ് മുസ്ലിം രാജ്യം ലോകകപ്പ് പോലൊരു മഹാമേളയുടെ സംഘടിപ്പിക്കുന്നത് വലിയ രീതിയിൽ ദഹിച്ചിട്ടില്ലെന്ന് ഖത്ത‍ർ അമീർ പറഞ്ഞു.

യൂറോപ്യൻ പര്യടനത്തിന്‍റെ ഭാഗമായി ബ്രിട്ടനിലെത്തിയ അമീറിന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ ശ്രദ്ധനേടിയ പ്രഭാഷണം നിർവഹിച്ച ശേഷമായിരുന്നു അമീർ ബ്രിട്ടനിലേക്ക് പറന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, എലിസബത്ത് രാജ്ഞി, ചാൾസ് രാജകുമാരൻ എന്നിവരുമായി അമീർ കൂടിക്കാഴ്ച നടത്തി. ഡൗണിങ് ടൺ സ്ട്രീറ്റിലെ ഓഫിസിലായിരുന്നു പ്രധാനമന്ത്രിയും അമീറും തമ്മിലെ കൂടിക്കാഴ്ച. ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി, നയതന്ത്ര ബന്ധങ്ങൾ ചർച്ചയായി.

വിവിധ മേഖലകളിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു. അഫ്ഗാനിസ്താനില്‍ നിന്നുള്ള ബ്രിട്ടീഷ് പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിച്ചതിന് അദ്ദേഹം ഖത്തർ അമീറിന് നന്ദി അറിയിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത അവസരങ്ങളും ചര്‍ച്ചയായി.

അമീറിനൊപ്പമുള്ള പ്രതിനിധി സംഘവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കും ചര്‍ച്ചകള്‍ക്കും ശേഷം ഇരു സര്‍ക്കാറുകളും തമ്മിലുള്ള തന്ത്രപ്രധാനമായ നിക്ഷേപ പങ്കാളിത്തത്തിനുള്ള ധാരണപത്രവും ഊര്‍ജ മേഖലയിലെ സഹകരണം ശക്തിപ്പെടുത്താന്‍ ഖത്തര്‍ എനര്‍ജിയും ബ്രിട്ടീഷ് ബിസിനസ്-സ്ട്രാറ്റജിക് ഇന്‍ഡസ്ട്രിയല്‍ എനര്‍ജി മന്ത്രാലയവും തമ്മിലും ധാരണപത്രം ഒപ്പുവെച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.