1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2022

സ്വന്തം ലേഖകൻ: ജി.സി.സി പൗരന്മാർക്കും താമസക്കാർക്കും മാച്ച്​ ടിക്കറ്റും ഹയ്യാ കാർഡുമില്ലാതെ ചൊവ്വാഴ്​ച മുതൽ ഖത്തറിൽ​ പ്രവേശിക്കാമെന്ന്​ ആഭ്യന്തര മന്ത്രാലയം​. ലോകകപ്പ്​ മത്സരങ്ങളുടെ പ്രീക്വാർട്ടർ പൂർത്തിയാവു​മ്പോഴാണ്​ വിവിധ ഗൾഫ്​ രാജ്യങ്ങളിലെ ഇന്ത്യക്കാർ ഉൾപ്പെടെ പ്രവാസികൾക്കും പൗരന്മാർക്കും ​ഖത്തറിലെത്താനുള്ള വാതിലുകൾ തുറന്നുനൽകുന്നത്​.

അതേസമയം, മാച്ച്​ ടിക്കറ്റുള്ള ആരാധകർ സ്​റ്റേഡിയത്തിൽ പ്രവേശിക്കാൻ ഹയ്യാ കാർഡിന്​ അപേക്ഷിക്കണമെന്ന്​ അധികൃതർ വ്യക്​തമാക്കി. സ്​റ്റേഡിയങ്ങളിലെ മത്സരങ്ങൾക്ക്​ പുറമെ വിവിധ ഇടങ്ങളിൽ നടക്കുന്ന, ലോകകപ്പിന്റെ ആഘോഷങ്ങൾ അനുഭവിച്ചറിയാനുള്ള അവസരമായാണ്​ ഗൾഫ്​ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെയും താമസക്കാരെയും ഖത്തറിലേക്ക്​ സ്വാഗതം ചെയ്യുന്നത്​.

വിമാനത്താവളങ്ങൾ വഴി:
ജി.സി.സി പൗരന്മാർക്കും താമസക്കാർക്കും ആകാശമാർഗം​ ചൊവ്വാഴ്​ച മുതൽ തന്നെ ഹയ്യാകാർഡും മാച്ച്​ ടിക്കറ്റുമില്ലാതെ ഖത്തറിൽ പ്രവേശനം ആരംഭിച്ചു.

കരമാർഗം ബസ്​ വഴി:

വിവിധ ഗൾഫ്​ രാജ്യങ്ങളിൽ നിന്നും ബസ്​ വഴിയെത്തുന്നവർക്ക്​ അബൂസംറ അതിർത്തി വഴി ഖത്തറിൽ​ പ്രവേശിക്കാം. പതിവ്​ പോലെ, സന്ദർശകർക്ക്​ ഫീസില്ലാതെ പാർക്കിങ്ങിന്​ സൗകര്യമുണ്ട്​.

സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർ:

സ്വകാര്യ വാഹനങ്ങളിൽ വരുന്നവർക്ക്​ ഡിസംബർ എട്ട്​ മുതലാണ് ഹയ്യാ കാർഡില്ലാതെ​ രാജ്യത്തേക്ക്​ പ്രവേശനം അനുവദിക്കുന്നത്​. എന്നാൽ, ​12 മണിക്കൂർ മുമ്പ് ആഭ്യന്തര മ​​ന്ത്രാലയം വെബ്​സൈറ്റ്​ വഴി അനുമതിക്ക് അപേക്ഷിക്കണം. വാഹന പെർമിറ്റിന്​ പ്രത്യേക ഫീസ്​ നൽകേണ്ടതില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.