1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2024

സ്വന്തം ലേഖകൻ: ഖത്തറിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിലേക്ക് പണമയക്കുന്ന ഫീസ് നിരക്കുയർത്തി. ഇന്ത്യക്കാർ ഉൾപ്പടെയുള്ള ലക്ഷക്കണക്കിന് വരുന്ന പ്രവാസികൾക്ക് ആണ് സംഭവം തിരിച്ചടിയായിരിക്കുന്നത്. പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കുമ്പോൾ അധിക തുക നൽകേണ്ടി വരുന്നു. 15 റിയാലായിരുന്നു നാട്ടിലേക്ക് പണം അയക്കുന്നതിന് വേണ്ടി ഈടാക്കിയിരുന്നത്.

മാർച്ച് ആദ്യവാരം മുതൽ ഇത് അഞ്ചു റിയാൽ വർധിപ്പിച്ച് 20 റിയാലാണ് ഈടാക്കുന്നത്. 20 വർഷത്തിനുശേഷമാണ് ണവിനിമയത്തിനുള്ള നിരക്ക് വർധിപ്പിക്കാൻ ഖത്തർ തീരുമാനിച്ചിരിക്കുന്നത്. ഓൺലൈൻ വഴിയും നേരിട്ടും പണമയക്കുന്നതിനും പുതിയ നിരക്ക് ബാധാകമാണ്. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ഫിലിപ്പീൻസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് പണമയക്കാൻ ഈ നിരക്കാണ് ഈടാക്കുന്നത്.

യൂറോപ്യൻ രാജ്യങ്ങളിലേക്ക് സേവനത്തിനനുസരിച്ച് നിരക്കുകളിൽ ചെറിയ വിത്യാസം ഉണ്ടായിരിക്കും.രണ്ടു പതിറ്റാണ്ടിലേറെയായി മേഖലയിൽതന്നെ കുറഞ്ഞ നിരക്കാണ് ഖത്തറിലെ പണവിനിമയ സ്ഥാപനങ്ങൾ ഈടാക്കിയത്. ഓരോ വർഷവും ചെലവുകൾ വർധിക്കുമ്പോഴും പലപ്പോഴും സാധാരണയായി നിൽക്കുന്ന പ്രവാസികളെ വിഷയം ബാധിക്കും. എന്നാൽ നാട്ടിലേക്ക് പണം അയക്കുന്ന സംഭവം എല്ലാ പ്രവാസികളേയും ഒരുപോലെ ബാധിക്കുന്ന വിഷയം ആയിരിക്കും.

10 മുതൽ 15 റിയാൽ വരെയായി ഫീസ് നിലനിർത്തുകയായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ എല്ലാം. എന്നാൽ ഇതാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. സാധാരണ തൊഴിലാളികൾ പണമയക്കുന്നതിന് ഉള്ള ഒരു മാർഗമായാണ് ഇത് കാണുന്നത്. സാധാരണ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ ആശ്വാസം നൽകിയിരുന്ന ഒരു തീരുമാനത്തിൽ ആണ് മാറ്റം വന്നിരിക്കുന്നത്. നാട്ടിലേക്ക് പണം അയക്കുന്നവർക്ക് ഇത് വലിയ തിരിച്ചടിയായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.