1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2023

സ്വന്തം ലേഖകൻ: ഖ​ത്ത​റി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല​ക്കു​ന്ന പ്ര​വാ​സി കു​ടും​ബ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന സ്കോ​ള​ർ​ഷി​പ് ന​ൽ​കു​മെ​ന്ന് എ​ജു​ക്കേ​ഷ​ൻ എ​ബൗ ഓ​ൾ ഫൗ​ണ്ടേ​ഷ​ൻ (ഇ.​എ.​എ). 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലാ​യി​രി​ക്കും ഇ.​എ.​എ ഫൗ​ണ്ടേ​ഷ​നു കീ​ഴി​ൽ വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ് ന​ൽ​കു​ന്ന​ത്. രാ​ജ്യ​ത്തെ ഒ​മ്പ​തു സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ ഉ​ന്ന​ത പ​ഠ​ന​ത്തി​ന് അ​വ​സ​രം ന​ൽ​കു​ന്ന​താ​യി​രി​ക്കും സ്കോ​ള​ർ​ഷി​പ്.

ലോ​ക​ത്തെ പി​ന്നാ​ക്ക രാ​ജ്യ​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന രാ​ജ്യാ​ന്ത​ര സം​ഘ​ട​ന​യാ​ണ് എ​ജു​ക്കേ​ഷ​ൻ എ​ബൗ ഓ​ൾ. ഇ​സ്‍ലാ​മി​ക മ​ത​കാ​ര്യ​മ​ന്ത്രാ​ല​യം ഔ​ഖാ​ഫും ഇ.​എ.​എ ഫൗ​ണ്ടേ​ഷ​നും ചേ​ർ​ന്ന് ഖ​ത്ത​ർ നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച ഖ​ത്ത​ർ സ്‍കോ​ള​ർ​ഷി​പ് പ്രോ​ഗ്രാ​മി​ലാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. ഇ​ഫ്താ​റോ​ടെ ന​ട​ന്ന ച​ട​ങ്ങി​ൽ സ്കോ​ള​ർ​ഷി​പ് സ്വീ​ക​രി​ച്ച് ഉ​ന്ന​ത പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ 39 പേ​രെ ആ​ദ​രി​ച്ചു.

ഔ​ഖാ​ഫ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ശൈ​ഖ് ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് ആ​ൽ​ഥാ​നി, യ​മ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി താ​രി​ഖ് അ​ൽ അ​ക്ബ​രി, ഇ.​എ.​എ സി.​ഇ.​ഒ ഫ​ഹ​ദ് അ​ൽ സു​ലൈ​തി, ദോ​ഹ ശാ​സ്ത്ര സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല സി.​ഇ.​ഒ ഡോ. ​സ​ലീം ബി​ൻ നാ​സ​ർ അ​ൽ ന​ഈ​മി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി, ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ യൂ​നി​വേ​ഴ്സി​റ്റി, ഒ​റി​ക്സ് യൂ​നി​വേ​ഴ്സി​റ്റി, ലു​സൈ​ൽ യൂ​നി​വേ​ഴ്സി​റ്റി, ഗ്ലോ​ബ​ൽ സ്റ്റ​ഡീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളും പ്ര​തി​നി​ധി​ക​ളും, യ​മ​ൻ, ഫ​ല​സ്തീ​ൻ, സു​ഡാ​ൻ, ജോ​ർ​ഡ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

17 മു​ത​ൽ ​25 ​വ​രെ പ്രാ​യ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ന്ന​ത പ​ഠ​ന​ത്തി​നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം എ​ന്ന നി​ല​യി​ലാ​ണ് ഖ​ത്ത​ർ സ്കോ​ള​ർ​ഷി​പ് പ്രോ​ഗ്രാം ന​ട​പ്പാ​ക്കു​ന്ന​ത്. ഇ.​എ.​എ ശി​പാ​ർ​ശ ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ദ​രി​ദ്ര വി​ഭാ​ഗ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഉ​ന്ന​ത പ​ഠ​ന സ്കോ​ള​ർ​ഷി​പ്. ഏ​തെ​ല്ലാം രാ​ജ്യ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ല​ഭി​ക്കു​ക എ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ഖ​ത്ത​റി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലാ​യി​രി​ക്കും ഉ​ന്ന​ത പ​ഠ​ന​ത്തി​ന് അ​വ​സ​രം. ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി, അ​ൽ റ​യാ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജ്, ദോ​ഹ ശാ​സ്ത്ര സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല, യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് ക​ല​ഗ​രി ഖ​ത്ത​ർ, ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ സ​ർ​വ​ക​ലാ​ശാ​ല, ഒ​റി​ക്സ് യൂ​നി​വേ​ഴ്സി​റ്റി (ലി​വ​ർ​പൂ​ളു​മാ​യി പ​ങ്കാ​ളി​ത്തം), ലു​സൈ​ൽ യൂ​നി​വേ​ഴ്സി​റ്റി, ഗ്ലോ​ബ​ൽ സ്റ്റ​ഡീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​നു​മാ​യി പ​ങ്കാ​ളി​ത്ത​മു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​വും പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.