1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2021

സ്വന്തം ലേഖകൻ: 2022 ഫിഫ ഖത്തർ ലോകകപ്പിനുള്ള തയാറെടുപ്പുകളിൽ 95 ശതമാനവും പൂർത്തിയായതായി അധികൃതർ. ലോകത്തിനും മേഖലയ്ക്കും എക്കാലത്തെയും മികച്ച ലോകകപ്പ് സമ്മാനിക്കാൻ ഖത്തർ സുസജ്ജമാണ്. ലോകകപ്പിന് മുൻപുള്ള ഓരോ ഇവന്റ്‌സിനും ചാംപ്യൻഷിപ്പിനുമായി പൊതുജനാരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന പ്രത്യേക സംഘാടക കമ്മിറ്റികളുണ്ട്.

പങ്കെടുക്കുന്നവരുടെയും കാണികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയാണ് ഓരോ ഇനവും നടത്തുകയെന്ന് ഖത്തർ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ സ്റ്റേക്ക് ഹോൾഡർ റിലേഷൻസ് സീനിയർ മാനേജർ ഖാലിദ് മുഹമ്മദ് അൽ സുവൈദി വ്യക്തമാക്കി.

കോവിഡിന് ശേഷമുള്ള ആദ്യത്തെ വൻകിട കായിക ടൂർണമെന്റായിരിക്കും ലോകകപ്പ് എന്നും അൽ സുവൈദി ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിസന്ധികൾക്കിടയിലും ഒട്ടേറെ പ്രധാന ചാംപ്യൻഷിപ്പുകൾക്കും ഖത്തർ ഇതിനകം ആതിഥേയരായികഴിഞ്ഞു. മത്സരം കഴിഞ്ഞു മടങ്ങുന്നത് വരെ പുറത്തുള്ളവരുമായി സമ്പർക്കം പുലർത്താൻ അനുവദിക്കാത്ത കർശന മെഡിക്കൽ ബബിൾ സംവിധാനമാണ് നടപ്പാക്കുന്നതും.

കോവിഡ് മുക്തരും വാക്‌സിനേഷൻ പൂർത്തിയാക്കിയവരുമായ കാണികൾക്ക് മാത്രമാണ് സ്റ്റേഡിയങ്ങളിൽ പ്രവേശനവും. കോവിഡ് വ്യാപനം തടയാനുള്ള പ്രതിരോധ നടപടികൾ ഫലപ്രദമായി നടപ്പാക്കുന്നതിൽ പൊതുജനാരോഗ്യ മന്ത്രാലയം വലിയ പിന്തുണയാണ് നൽകുന്നതെന്നും അൽ സുവൈദി ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.