1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2022

സ്വന്തം ലേഖകൻ: നംബറില്‍ ആരംഭിക്കുന്ന ഖത്തര്‍ ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായ അല്‍ തുമാമ സ്റ്റേഡിയത്തിന് സുസ്ഥിരതയ്ക്കുള്ള ആഗോള അംഗീകാരം. ഗ്ലോബല്‍ സസ്‌റ്റെയിനബിലിറ്റി അസെസ്സ്‌മെന്റ് സിസ്റ്റത്തിന്റെ (ജിഎസ്എഎസ്) ഫൈവ് സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റാണ് കഴിഞ്ഞ വര്‍ഷത്തെ അമീര്‍ കപ്പ് ഫൈനല്‍ മല്‍സരത്തിലൂടെ ഉദ്ഘാടനം ചെയ്യപ്പെട്ട അല്‍ തുമാമ സ്റ്റേഡിയത്തെ തേടി എത്തിയിരിക്കുന്നത്. ഡിസൈന്‍ ആന്റ് ബില്‍ഡ് വിഭാഗത്തിലാണ് ഈ അംഗീകാരം. അതോടൊപ്പം കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റിന്റെ കാര്യത്തില്‍ എ ക്ലാസ്സ് പദവിയും സ്റ്റേഡിയത്തിന് ലഭിച്ചു.

ഫിഫ മുന്നോട്ടുവയ്ക്കുന്നതിനെക്കാള്‍ മികച്ച റേറ്റിംഗാണ് ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഖത്തര്‍ സ്‌റ്റേഡിയങ്ങള്‍ ആര്‍ജ്ജിച്ചിരിക്കുന്നതെന്നും അല്‍ മീര്‍ പറഞ്ഞു. ഫിഫ നാല് സ്റ്റാറുകള്‍ വേണമെന്ന് നിര്‍ദ്ദേശിക്കുമ്പോള്‍ തങ്ങള്‍ക്ക് അഞ്ച് സ്റ്റാറുകള്‍ ലഭിച്ചുവെന്നത് വലിയ നേട്ടമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. സുസ്ഥിരതാ മാനദണ്ഡങ്ങളുടെ കാര്യത്തില്‍ ലോകത്ത് തന്നെ അഞ്ച് സ്റ്റാര്‍ റേറ്റിംഗ് കിട്ടുന്ന ആദ്യ സ്റ്റേഡിയമാണ് തുമാമയെന്ന് സ്റ്റേഡിയം രൂപകല്‍പ്പന ചെയ്ത ആര്‍ക്കിടെക്ട് ബ്രാഹിം ജെയ്ദ പറഞ്ഞു. ലോകത്തെവിടെയുമുള്ള സ്‌റ്റേഡിയങ്ങള്‍ക്ക് ഒരു മാതൃകയായി നിലനില്‍ക്കാന്‍ അല്‍ തുമാമയ്ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിസ്ഥിതി സൗഹൃദ സ്റ്റേഡിയങ്ങള്‍ എന്ന ഖത്തറിന്റെ ആശയത്തിനുള്ള അംഗീകാരമാണ് തുമാമ സ്റ്റേഡിയത്തിന് ലഭിച്ച ജിഎസ്എഎസ് ഫൈവ് സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയിലെ സസ്റ്റെയിനബിലിറ്റി ഡയരക്ടര്‍ എഞ്ചിനീയര്‍ ബുദൂര്‍ അല്‍ മീര്‍ അഭിപ്രായപ്പെട്ടു. സ്റ്റേഡിയത്തിനകത്തെ വെള്ളത്തിന്റെയും ഊര്‍ജത്തിന്റെയും ഉപയോഗം, മാലിന്യ സംസ്‌കരണം, വായുവിന്റെ നിലവാരം. ഉപയോക്താക്കളുടെ സംതൃപ്തി തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. നിലവില്‍ ഖത്തറിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തിനും എഡുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിനും ഫൈവ് സ്റ്റാര്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നു. അല്‍ ജനൂബ്, അല്‍ ഖലീഫ സ്റ്റേഡിയങ്ങള്‍ക്ക് നാല് സ്റ്റാറുകളും ലഭിച്ചിട്ടുണ്ട്.

40,000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് അല്‍ തുമാമ സ്റ്റേഡിയം. അമീരി കപ്പ് ഫൈനലിന് പുറമെ, ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ അറബ് കപ്പിന്റെ ആറ് മല്‍സരങ്ങളും ഇവിടെയായിരുന്നു നടന്നത്. ഫിഫ ലോകകപ്പിന്റെ എട്ട് മല്‍സരങ്ങളും ഈ സ്റ്റേഡിയത്തിലാണ് നടക്കുക. ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉള്‍പ്പെടെയുള്ള കളികള്‍ക്ക് അല്‍ തുമാമ സാക്ഷ്യം വഹിക്കും.

അറബികളുടെ പരമ്പരാഗത വസ്ത്രങ്ങളിലൊന്നായ വലത്തൊപ്പിയുടെ മാതൃകയിലാണ് അല്‍ തുമാമ സ്റ്റേഡിയം പണികഴിപ്പിച്ചിരിക്കുന്നത്. ഖത്തറിലെ മറ്റ് ലോകകപ്പ് സ്റ്റേഡിയങ്ങള്‍ പോലെ പുനചംക്രമണത്തിന് യോഗ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന സ്റ്റേഡിയത്തിന്റെ പ്രവര്‍ത്തനം ഗ്രീന്‍ എനര്‍ജി ഉപയോഗിച്ചാണെന്ന സവിശേഷതയുമുണ്ട്. ആളുകള്‍ക്ക് ഇരിക്കാന്‍ വേണ്ടി ഒരുക്കിയിരിക്കുന്ന മുകള്‍ ഭാഗത്തെ സീറ്റുകള്‍ ലോകപ്പിന് ശേഷം അഴിച്ചു മാറ്റി, സ്റ്റേഡിയത്തിന്റെ ശേഷി 20,000 ആക്കി ചുരുക്കുമെന്നും അധികൃതര്‍ അറിയിച്ചു. പകരം പ്രദേശ വാസികള്‍ക്കായി ഹോസ്പിറ്റല്‍, ഹോട്ടല്‍, ഷോപ്പുകള്‍ ഉള്‍പ്പെടെയുള്ള വിവിധ സംവിധാനങ്ങള്‍ ഇവിടെ ആരംഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.