1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2021

സ്വന്തം ലേഖകൻ: 022ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ്​ ഫുട്​ബാളിനായി എത്തുന്ന എല്ലാവർക്കും കോവിഡ്​ വാക്​സിൻ കുത്തിവെപ്പ്​​ ഉറപ്പാക്കും. ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻഅബ്​ദുറഹ്​മാൻ ആൽഥാനിയാണ്​ ഇക്കാര്യം പറഞ്ഞത്​. ദോഹ ഫോറത്തിൻെറ പങ്കാളികളായ ഒബ്​സർവർ റിസർച്ച്​ ഫൗണ്ടേഷൻ നടത്തിയ ഈ വർഷത്തെ ‘റെയ്​സിന ചർച്ച’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീഡിയോ കോൺഫറൻസിലൂടെയാണ്​ പരിപാടി നടത്തിയത്​. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻെറ സഹകരണത്തോടെയായിരുന്നു​ പരിപാടി. ഖത്തർ ലോകകപ്പിന്​ എത്തുന്ന എല്ലാവർക്കും വാക്​ സിൻ ഉറപ്പുവരുത്തും. ഇതിനായി വാക്​സ​ിൻ വിതണക്കാരുമായി ഖത്തർ ചർച്ചകൾ നടത്തി വരികയാണ്​.

ടൂർണമെൻറിൽ പ​െകടുക്കുന്ന എല്ലാവർക്കും വാക്​സിൻ നൽകുന്നത്​ എങ്ങിനെ വിജയിപ്പിക്കാൻ കഴിയുമെന്നതിലാണ്​​ ചർച്ച. പൂർണമായും കോവിഡ്​മുക്​തമായ ലോകകപ്പ്​ നടത്തുകയെന്നതാണ്​ ഖത്തർ ലക്ഷ്യമിടുന്നത്​. അതിന്​ കഴിയുമെന്നാണ്​ ഉറച്ചുവിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു​. ആഗോളസമൂഹം നേരിടുന്ന പ്രശ്​ നങ്ങൾ കൈകാര്യം ചെയ്യുന്ന ബഹുമുഖ സമ്മേളനമാണ്​ ‘റെയ്​സിന ചർച്ച’.

വിമാനയാത്രകൾക്കും കായികമേളകൾക്കുമടക്കം കോവിഡ്​ വാക്​സിൻ കുത്തിവെപ്പ്​ നിർബന്ധമാകുകയാണ്​. ഈയടുത്ത്​ ഖത്തറിൽ നടന്ന മോ​ട്ടോ ജി.പി 2021 ലോക ബൈക്ക്​ റേസിങ്​ ചാമ്പ്യൻഷിപ്പിൽ പ​​ങ്കെടുത്തവർക്കും വാക്​സിൻ ഉറപ്പാക്കിയിരുന്നു. ഖത്തർ ലോകകപ്പ്​ സ്​റ്റേഡിയങ്ങളിലേക്കടക്കം പ്ര​േവശനത്തിന് വാക്​സിൻ നിർബന്ധമാക്കുമെന്ന്​ അധികൃതർ നേരത്തേ അറിയിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.