1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2022

സ്വന്തം ലേഖകൻ: ലോകകപ്പ് കാണാൻ ഖത്തറിൽ എത്തുന്ന എല്ലാവർക്കും യാത്രയ്ക്ക് മുൻപുള്ള കോവിഡ് പരിശോധന നിർബന്ധം. ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.യൂസഫ് അൽ മസലമനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാർഡ് ഉടമകൾക്ക് ഖത്തറിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായാൽ സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കും.

ഖത്തറിന്റെ യാത്രാ നയം അനുസരിച്ച് രാജ്യത്തേക്ക് എത്തുന്ന എല്ലാത്തരം സന്ദർശകർക്കും യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിൽ അതത് രാജ്യങ്ങളിലെ സർക്കാർ അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളിൽ നടത്തിയ കോവിഡ് പിസിആർ അല്ലെങ്കിൽ 24 മണിക്കൂർ കാലാവധിയുള്ള (ദോഹയിൽ എത്തിച്ചേരുമ്പോൾ 24 മണിക്കൂർ കവിയരുത്) റാപ്പിഡ് ആന്റിജൻ നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

നിലവിലെ പുതുക്കിയ നയം അനുസരിച്ച് കോവിഡ് വാക്‌സീൻ എടുക്കാത്തവർക്കും ഖത്തറിലെത്താം. അതേസമയം സന്ദർശകർക്ക് യാത്രയ്ക്ക് മുൻപുള്ള കോവിഡ് പരിശോധനാ നയത്തിൽ മാറ്റമില്ല. ഖത്തർ പൗരന്മാർക്കും ഖത്തർ ഐഡിയുള്ള പ്രവാസി താമസക്കാർക്കും വിദേശയാത്ര കഴിഞ്ഞ് തിരികെ എത്തുമ്പോൾ മാത്രം കോവിഡ് പരിശോധന നടത്തിയാൽ മതി. 24 മണിക്കൂറിനുള്ളിൽ അംഗീകൃത കേന്ദ്രങ്ങളിലെത്തി ആന്റിജൻ പരിശോധന നടത്തണം.

ലോ​ക​ക​പ്പ്​ കാ​ണി​ക​ൾ​ക്കു​ള്ള ഫാ​ൻ ഐ​ഡി​യാ​യ ഹയ്യാ കാർഡി​ന്​ ഇ​തു​വ​രെ 4.5 ല​ക്ഷം പേ​ർ അ​പേ​ക്ഷി​ച്ച​താ​യി സു​പ്രീം ക​മ്മി​റ്റി ഫോ​ർ ഡെ​ലി​വ​റി ആ​ൻ​ഡ്​ ലെ​ഗ​സി എ​ക്സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്ട​ർ സ​ഈ​ദ്​ അ​ൽ കു​വാ​രി അ​റി​യി​ച്ചു. സൗ​ദി, അ​മേ​രി​ക്ക, ബ്രി​ട്ട​ൻ, മെ​ക്സി​കോ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ അ​പേ​ക്ഷ​ക​രു​ള്ള​ത്. ഇ​തി​ന​കം ഖ​ത്ത​റി​ലും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലു​മാ​യി ര​ണ്ടു ല​ക്ഷം പ്രി​ന്‍റ് ചെ​യ്ത കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഹോം ​ഡെ​ലി​വ​റി വ​ഴി ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി കാ​ർ​ഡ്​ എ​ത്തി​ക്കു​ന്ന​താ​യും അ​റി​യി​ച്ചു.

ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ളം ഉ​ൾ​പ്പെ​ടെ വി​വി​ധ പ്രി​ന്‍റി​ങ്​ കേ​​ന്ദ്ര​ങ്ങ​ളു​മു​ണ്ടാ​വും. ന​വം​ബ​ർ ഒ​ന്ന്​ മു​ത​ലാ​ണ് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​ ഹ​യാ കാ​ർ​ഡ്​ ഉ​ട​മ​ക​ൾ​ക്ക്​ ഖ​ത്ത​റി​ലേ​ക്ക്​ പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത്. ഡി​സം​ബ​ർ 23വ​രെ ഇ​വ​ർ​ക്ക്​ രാ​ജ്യ​ത്ത്​ എ​ത്താ​ൻ​ക​ഴി​യും. 2023 ജ​നു​വ​രി 23 വ​രെ രാ​ജ്യ​ത്ത്​ തു​ട​രാ​ൻ അ​നു​വാ​ദ​മു​ണ്ട്. ലോ​ക​ക​പ്പ്​ സ്​​റ്റേ​ഡി​യ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്​ ഹ​യാ കാ​ർ​ഡ്​ നി​ർ​ബ​ന്ധ​മാ​ണ്. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ൽ സൗ​ജ​ന്യ യാ​ത്രാ​സൗ​ക​ര്യ​വു​മു​ണ്ടാ​വും.

ഹയ്യാ കാർഡി​ൽ ടി​ക്ക​റ്റി​ല്ലാ​ത്ത അ​തി​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള സൗ​ക​ര്യം ഒ​ക്​​ടോ​ബ​ർ ആ​ദ്യ വാ​ര​ത്തി​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​വു​മെ​ന്നും സ​ഈ​ദ്​ അ​ൽ കു​വാ​രി പ​റ​ഞ്ഞു. ഇ​തോ​ടെ, ഹയ്യാ കാർഡ്​ ഉ​ട​മ​ക​ൾ​ക്ക്​ മാ​ച്ച്​ ടി​ക്ക​റ്റി​ല്ലാ​ത്ത സ്വ​ന്ത​ക്കാ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക​ഴി​യും. 500 റി​യാ​ലാ​ണ്​ ഒ​രാ​ൾ​ക്കാ​യി ന​ൽ​കേ​ണ്ട​ത്. 12 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​ർ​ക്ക്​ ര​ജി​സ്​​ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​ണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.