1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2022

സ്വന്തം ലേഖകൻ: ലോകകപ്പ് കാണികൾക്ക് രാജ്യത്തേക്കും സ്റ്റേഡിയങ്ങളിലേക്കും പ്രവേശിക്കുന്നതിനുള്ള ഡിജിറ്റൽ ഹയാ കാർഡുകളിലെ ഡേറ്റകൾ പൂർണമായും സുരക്ഷിതമെന്ന് അധികൃതർ. കാണികൾക്കുള്ള ഫാൻ ഐഡിയാണ് ഹയാ കാർഡുകൾ. ഉടമകളുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്നതാണ് കാർഡ്.

അതുകൊണ്ടു തന്നെ കാർഡുകളിലെ ഡേറ്റ സുരക്ഷിതമാക്കാൻ നൂതന സുരക്ഷാ സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് അൽഖാസ് ചാനലിന്റെ മജ്‌ലിസ് പ്രോഗ്രാമിൽ പങ്കെടുക്കവേ ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ ഹയാ ഡിജിറ്റൽ പ്ലാറ്റ്‌ഫോം എക്‌സിക്യൂട്ടിവ് ഡയറക്ടർ സയീദ് അലി അൽ ഖുവാരി വെളിപ്പെടുത്തി.

സ്മാർട് ഫോണുകളിൽ ഡിജിറ്റൽ ഹയാ കാർഡുകളുടെ സ്‌ക്രീൻ ഷോട്ട് എടുക്കാൻ കഴിയില്ലെന്നതാണ് പ്രധാന സുരക്ഷാ സവിശേഷത. കാർഡ് ഉടമയുടെ വ്യക്തിഗത വിവരങ്ങളും ക്യൂആർ കോഡും ഉൾപ്പെടുന്നതിനാൽ ഡിജിറ്റൽ കാർഡിന്റെ സ്‌ക്രീൻ ഷോട്ട് എടുക്കൽ മാത്രമല്ല വിവരങ്ങളുടെ സ്‌ക്രീൻ വിഡിയോ റെക്കോർഡിങ്ങും സാധ്യമല്ല.

സ്റ്റേഡിയങ്ങളിൽ ഹയാ കാർഡ് റീഡ് ചെയ്യുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിൽ കാർഡ് സ്‌കാൻ ചെയ്യുമ്പോൾ തന്നെ കാർഡ് ഉടമയുടെ ചിത്രം സഹിതമുള്ള വിവരങ്ങളാണ് തെളിയുക. ലോകകപ്പിനായാണ് സുപ്രീം കമ്മിറ്റി ഹയാ കാർഡുകൾ ഡിസൈൻ ചെയ്തതെങ്കിലും കഴിഞ്ഞ വർഷം മുതൽ മത്സരടിക്കറ്റിനൊപ്പം ഖത്തറിന്റെ മറ്റ് പ്രധാന കായിക ടൂർണമെന്റുകളിലേക്കുള്ള എൻട്രി കാർഡുകൾ കൂടിയായി ഹയാ കാർഡുകൾ മാറിക്കഴിഞ്ഞു.

വിദേശീയരായ കാണികൾക്കുള്ള പ്രവേശന വീസ കൂടിയാണിത്. ലോകകപ്പ് മത്സര ടിക്കറ്റ് എടുത്തവർക്കെല്ലാം ഹയാ കാർഡ് നിർബന്ധമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.