1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2022

സ്വന്തം ലേഖകൻ: ലോകകപ്പ് മാച്ച് ടിക്കറ്റ് സ്വന്തമാക്കിയ ആരാധകർക്ക് ഹയ്യ കാർഡ് നേരിട്ട് സ്വന്തമാക്കാൻ സൗകര്യങ്ങളുമായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. അലി ബിൻ ഹമദ് അൽ അതിയ്യ അറിനയിലും (അബ്ഹ അറിന), ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറിലും (ഡി.ഇ.സി.സി) ആരംഭിക്കുന്ന സെൻറുകൾ വഴി ഹയ്യ പ്രിൻറ് കാർഡുകൾ ആരാധകർക്ക് ലഭ്യമാവുമെന്ന് സുപ്രീം കമ്മിറ്റി ഹയ്യകാർഡ് പ്ലാറ്റ്ഫോം എക്സിക്യുട്ടിവ് ഡയറക്ടർ സഈദ് അൽ കുവാരി പറഞ്ഞു.

മാച്ച് ടിക്കറ്റ് സ്വന്തമാക്കിയ ആരാധകർക്ക് സെന്‍ററുകളിൽ നേരിട്ടെത്തി ഹയ്യ കാർഡ് വാങ്ങാവുന്നതാണ്. കാർഡ് നഷ്ടമായവർക്ക് അധിക ചാർജുകളില്ലാതെ തന്നെ കാർഡ് വാങ്ങാൻ കഴിയുമെന്ന് ഇദ്ദേഹം വ്യക്തമാക്കി. മാച്ച് ടിക്കറ്റുള്ള ആരാധകർക്ക് www.qatar2022.qa എന്ന വെബ്സൈറ്റ് വഴി ഹയ്യകാർഡിന് അപേക്ഷിക്കാൻ കഴിയും. അന്വേഷണങ്ങൾക്ക് മാൾ ഓഫ് ഖത്തറിലും ദോഹ ഫെസ്റ്റിവൽ സിറ്റിയിലും കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യേക ബൂത്തും ആരംഭിച്ചിരുന്നു.

ലോകകപ്പ് വേളയിൽ ആരാധകർക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനത്തിന് ഹയ്യ കാർഡ് നിർബന്ധമാണ്. വിദേശത്തു നിന്നുള്ള കാണികൾക്ക് രാജ്യത്തേക്ക് പ്രവേശനവും ഹയ്യ കാർഡ് വഴിയായിരിക്കും. പൊതു ഗതാഗത സംവിധാനങ്ങളിൽ സൗജന്യ യാത്രക്കൊപ്പം, ലോകകപ്പിന്‍റെ ഭാഗമായി നടത്തുന്ന നിരവധി ഫാൻ പരിപാടികളിലേക്ക് പ്രവേശനവും അനുവദിക്കും.

മാച്ച് ടിക്കറ്റുള്ള കാണികൾ നേരത്തേ തന്നെ ഹയ്യ കാർഡിന് അപേക്ഷിക്കണമെന്ന് സഈദ് അൽ കുവാരി നിർദേശിച്ചു. ‘ഹയ്യ കാർഡിന്‍റെ ആവശ്യം സംബന്ധിച്ച് മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും വഴി ആരാധകരെ ബോധ്യപ്പെടുത്തുന്നത് തുടരുകയാണ്. അവസാന നിമിഷം വരെ അപേക്ഷിക്കാൻ കാത്തുനിൽക്കരുത്.

ലോകകപ്പ് വേളയിൽ കാണികൾക്കുള്ള അടിസ്ഥാന രേഖയാണ് ഹയ്യ കാർഡ്. രാജ്യത്തിന് പുറത്തുള്ളവർക്ക് ഖത്തറിേലക്ക് പ്രവേശിക്കാൻ ഹയ്യ കാർഡ് എൻട്രി പെർമിറ്റായി മാറും’ -സഈദ് അൽ കുവാരി വിശദീകരിച്ചു. നവംബർ ഒന്ന് മുതൽ ഡിസംബർ 23 വരെയാണ് ഹയ്യകാർഡ് ഉടമകൾക്ക് ഖത്തറിലേക്ക് പ്രവേശിക്കാൻ കഴിയുക.

ലോ​ക​ക​പ്പി​ന്​ പ​ന്തു​രു​ളാ​ൻ ദി​ന​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ആ​രാ​ധ​ക​രി​ലേ​ക്ക്​ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി സു​പ്രീം ക​മ്മി​റ്റി ഫോ​ർ ഡെ​ലി​വ​റി ആ​ൻ​ഡ്​ ലെ​ഗ​സി. മാ​ച്ച്​ ടി​ക്ക​റ്റു​ള്ള കാ​ണി​ക​ൾ​ക്ക്​ സ്​​റ്റേ​ഡി​യം പ്ര​വേ​ശ​ന​ത്തി​ന്​ നി​ർ​ബ​ന്ധ​മാ​യ ഹ​യാ കാ​ർ​ഡി​ന്​ എ​ങ്ങ​നെ അ​പേ​ക്ഷി​ക്കാം, ഹ​യാ കാ​ർ​ഡി​ന്‍റെ ഗു​ണ​ങ്ങ​ളും ആ​വ​ശ്യ​വും ​എ​ന്തെ​ല്ലാം, താ​മ​സ സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ സെ​ഷ​നു​ക​ൾ ഉ​​ൾ​ക്കൊ​ള്ളു​ന്ന വെ​ബി​നാ​ർ ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കും.

സെ​പ്​​റ്റം​ബ​ർ 20, ഒ​ക്​​ടോ​ബ​ർ നാ​ല്, 11, 18, 27 തീ​യ​തി​ക​ളി​ലാ​യാ​ണ്​ സു​പ്രീം ക​മ്മി​റ്റി​യു​ടെ ഹ​യാ ട്രെ​യി​നി​ങ്​ ടീം ​ന​യി​ക്കു​ന്ന വെ​ബി​നാ​ർ ന​ട​ക്കു​ന്ന​ത്. ഇം​ഗ്ലീ​ഷി​ലാ​യി​രി​ക്കും ഒ​രു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള വെ​ബി​നാ​ർ. വി​ദ​ഗ്​​ധ സം​ഘം ​ഹ​യാ​കാ​ർ​ഡ്​ സം​ബ​ന്ധി​ച്ചും ലോ​ക​ക​പ്പ്​ താ​മ​സ സൗ​ക​ര്യ​ങ്ങ​ളെ കു​റി​ച്ചും വി​ശ​ദീ​ക​രി​ക്കും. തു​ട​ർ​ന്ന്, ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ഉ​ത്ത​ര​വും ന​ൽ​കും. മൈ​ക്രോ സോ​ഫ്​​റ്റ്​ ടീം ​വ​ഴി ന​ട​ക്കു​ന്ന വെ​ബി​നാ​റി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ര​ജി​സ്​​ട്രേ​ഷ​ൻ ലി​ങ്കും പു​റ​ത്തു വി​ട്ടി​ട്ടു​ണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.