1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2022

സ്വന്തം ലേഖകൻ: ഖ​ത്ത​ർ ലോ​ക​ക​പ്പി​ലേ​ക്ക്​ ലോ​ക​മെ​ങ്ങു​മു​ള്ള ക​ളി​യാ​രാ​ധ​ക​രെ​യും സം​ഘാ​ട​ക​രെ​യും സ്വാ​ഗ​തം ചെ​യ്ത്​ ഫി​ഫ കോ​ൺ​ഗ്ര​സി​ന്​ സ​മാ​പ​നം. ലോ​ക​ക​പ്പ്​ ഒ​രു​ക്ക​ങ്ങ​ളും സാ​ർ​വ​ദേ​ശീ​യ ഫു​ട്​​ബാ​ളും സം​ഘ​ർ​ഷ​ങ്ങ​ളും യു​ക്രെ​യ്​​നി​ലെ റ​ഷ്യ​ൻ അ​ധി​നി​വേ​ശ​വു​മെ​ല്ലാം ച​ർ​ച്ച​യാ​യ കോ​ൺ​ഗ്ര​സ്​ വേ​ദി​യി​ൽ ഖ​ത്ത​റി​ന്‍റെ ലോ​ക​ക​പ്പ്​ ഒ​രു​ക്ക​ങ്ങ​ളെ കാ​ൽ​പ​ന്ത്​ ലോ​കം നെ​ഞ്ചോ​ടു ചേ​ർ​ത്തു.

ഏ​റ്റ​വും മി​ക​ച്ച ലോ​ക​ക​പ്പി​നാ​ണ്​ ഖ​ത്ത​ർ വേ​ദി​യാ​വു​ന്ന​തെ​ന്ന്, അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി ഫി​ഫ പ്ര​സി​ഡ​ന്‍റ്​ ജി​യാ​നി ഇ​ൻ​ഫ​ന്‍റി​നോ പ​റ​ഞ്ഞു. ‘ലോ​ക​ത്തെ മാ​റ്റി മ​റി​ക്കാ​ൻ ഫു​ട്​​ബാ​ളി​ന്​ ശേ​ഷി​യു​ണ്ട്. സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും മു​ക​ളി​ൽ സ​മാ​ധാ​നം പു​നഃ​സ്​​ഥാ​പി​ക്കാ​ൻ ഫു​ട്​​ബാ​ളി​ന്​ ക​ഴി​യും.

ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്കും, ഭാ​വി​ക്കും ലോ​ക​ന​ന്മ​ക്കും വേ​ണ്ടി യു​ദ്ധ​വും അ​ക്ര​മ​വും അ​വ​സാ​നി​പ്പി​ക്കാ​ൻ ലോ​ക​ത്തോ​ട്​ താ​ഴ്​​​മ​യോ​ടെ അ​പേ​ക്ഷി​ക്കു​ന്നു’ -നി​റ​ഞ്ഞ കൈ​യ​ടി​ക​ൾ​ക്കി​ട​യി​ൽ റ​ഷ്യ-​യു​ക്രെ​യ്​​ൻ യു​ദ്ധം സൂ​ചി​പ്പി​​ച്ച് ഇ​ൻ​ഫ​ന്‍റി​നോ പ​റ​ഞ്ഞു. യു​ദ്ധം കാ​ര​ണം കോ​ൺ​ഗ്ര​സി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത യു​ക്രെ​യ്​​ൻ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ യു​ദ്ധ ഭൂ​മി​യി​ൽ നി​ന്നും വി​ഡി​യോ വ​ഴി സ​ദ​സ്സി​നോ​ട്​ സം​സാ​രി​ച്ചു. യു​ദ്ധം രാ​ജ്യ​ത്തി​ന്‍റെ കാ​യി​ക മേ​ഖ​ല​യെ​യും, പു​തി​യ ത​ല​മു​റ​യു​ടെ ഭാ​വി​യെ​യും ത​ക​ർ​ത്ത​താ​യും, തി​രി​ച്ചു​വ​ര​വി​ന്​ ലോ​ക​ത്തി​ന്‍റെ പി​ന്തു​ണ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

നാ​ലു​വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ്​ ര​ണ്ടു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലാ​യി മാ​റ്റാ​ൻ ഫി​ഫ ആ​ലോ​ചി​ക്കു​ന്നി​ല്ലെ​ന്ന്​ ഇ​ൻ​ഫ​ന്‍റി​നോ വ്യ​ക്​​ത​മാ​ക്കി. ഇ​തു സം​ബ​ന്ധി​ച്ച പ​ഠ​ന​സ​മി​തി​യു​ടെ നി​ർ​ദേ​ശ​വും രാ​ജ്യാ​ന്ത​ര കാ​മ്പ​യി​നു​മെ​ല്ലാം നേ​ര​ത്തെ വാ​ർ​ത്ത​യാ​യി​രു​ന്നു. എ​ന്നാ​ൽ, കോ​ൺ​ഗ്ര​സി​ൽ അ​ജ​ണ്ട​യ​ല്ലാ​തെ പോ​വു​ക​യും, ഇ​തു സം​ബ​ന്ധി​ച്ചു​യ​ർ​ന്ന ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി​യാ​യി അ​ത്ത​ര​മൊ​രു ശ്ര​മം ഇ​ല്ലെ​ന്നും ഇ​ൻ​ഫ​ന്‍റി​നോ വി​ശ​ദീ​ക​രി​ച്ച​തോ​ടെ ര​ണ്ടു വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ ലോ​ക​ക​പ്പ്​ എ​ന്ന ആ​ശ​യം ​ഫി​ഫ ഉ​പേ​ക്ഷി​ച്ച​താ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

ഖ​ത്ത​ര്‍ ലോ​ക​ക​പ്പു​മാ​യി ഉ​യ​ര്‍ന്ന മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന ആ​രോ​പ​ണ​ങ്ങ​ളും ഇ​ന്‍ഫ​ന്‍റി​നോ നി​ഷേ​ധി​ച്ചു. ലെ​ഗ​സി​യാ​ണ്​ ഈ ​ലോ​ക​ക​പ്പി​ന്റെ സ​വി​ശേ​ഷ​ത. ലോ​ക​ക​പ്പി​ന്​ മു​മ്പും, ശേ​ഷ​വും ഈ ​ലോ​ക​ക​പ്പി​ന്റെ ലെ​ഗ​സി തു​ട​രു​ന്നു. അ​റ​ബ്​ ലോ​ക​ത്തെ​യും, ലോ​ക​ത്തെ​യും, ഗ​ൾ​ഫ്​ മേ​ഖ​ല​യെ​യും ഈ ​ലോ​ക​ക​പ്പ്​ ഒ​ന്നി​പ്പി​ക്കു​ന്നു. രാ​ജ്യ​മാ​കെ സ​ഞ്ച​രി​ക്കാ​നും, ജ​ന​ങ്ങ​ളെ​യും സം​സ്​​കാ​ര​ത്തെ​യും അ​റി​യാ​നു​മെ​ല്ലാം ഈ ​ലോ​ക​ക​പ്പ്​ ലോ​ക​ത്തി​ന്​ അ​വ​സ​രം ന​ൽ​കു​ന്നു-​അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക​ക​പ്പി​ന്‍റെ ച​​രി​ത്ര​ത്തി​ലെ അ​വി​സ്മ​ര​ണീ​യ​മാ​യ ഫു​ട്​​ബാ​ൾ മേ​ള​ക്കാ​ണ്​ ഖ​ത്ത​ർ വേ​ദി​യൊ​രു​ക്കു​ന്ന​തെ​ന്ന്​ ച​ട​ങ്ങി​ൽ സം​സാ​രി​ച്ച ​ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ ഖ​ലീ​ഫ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ൽ​ഥാ​നി പ​റ​ഞ്ഞു.

ഫിഫ ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നം ഇന്ന് പുറത്തിറക്കും. ലോകകപ്പ് പ്രാദേശിക സംഘാടകർ ആയ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ആണ് ഭാഗ്യ ചിഹ്നം പുറത്തിറക്കുന്നത്. ഇതുവരെ ഉള്ളതിൽ വച്ചേറ്റവും വ്യത്യസ്തവും സവിശേഷത ഉള്ളതുമായിരിക്കും 2022 ലോകകപ്പിന്റെത് എന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ ഇന്ന് വൈകിട്ട് ദോഹ പ്രാദേശിക സമയം 7 ന് നടക്കുന്ന ഫിഫ ലോകകപ്പ് 2022 ന്റെ ഫൈനൽ ഡ്രോയുടെ ഭാഗമായാണ് ഔദ്യോഗിക ചിഹ്നം പുറത്തിറക്കുന്നത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.