1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2022

സ്വന്തം ലേഖകൻ: ഫിഫ ഖത്തർ ലോകകപ്പിന്റെ രണ്ടാം ഘട്ട ടിക്കറ്റ് വിൽപന തുടങ്ങി. സപ്പോർട്ടർ ടിക്കറ്റ് ഉൾപ്പെടെ 4 തരം ടിക്കറ്റുകൾ ലഭ്യം. ഇന്നലെ തുടക്കമായ റാൻഡം സെലക്​ഷൻ ഡ്രോ വിൽപനയുടെ രണ്ടാം ഘട്ടത്തിൽ ഈ മാസം 28 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. ഗ്രൂപ്പ് ഘട്ടത്തിൽ പ്രതിദിനം 2 ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാനുള്ള അവസരവും ഇത്തവണയുണ്ട്.

വിൽപനയിൽ ആദ്യമായി സപ്പോർട്ടർ, കണ്ടീഷണൽ സപ്പോർട്ടർ ടിക്കറ്റുകളും ലഭ്യമാണ്. ഫിഫയിൽ അംഗത്വമുള്ള അസോസിയേഷനുകളുടെ ഔദ്യോഗിക ഫാൻ ക്ലബുകളിൽ അംഗമായിരിക്കുന്ന ആരാധകർക്കാണ് ഈ ടിക്കറ്റുകൾക്ക് അപേക്ഷിക്കാൻ യോഗ്യത. 4 തരം ടിക്കറ്റുകളിൽ എല്ലാ വിഭാഗത്തിലും അക്‌സസിബിലറ്റി ടിക്കറ്റും ലഭ്യമാണ്.

റാൻഡം സെലക്​ഷൻ ഡ്രോയിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരിൽ ടിക്കറ്റിന് അർഹരായവരെ മേയ് 31നകം അറിയിക്കും. ടിക്കറ്റ് ബുക്കിങ്ങിന് : https://www.fifa.com/tickets ഖത്തറിൽ താമസിക്കുന്നവർക്ക് കാറ്റഗറി 4 ലെ ടിക്കറ്റുകൾക്ക് അപേക്ഷിക്കാം. 40 റിയാൽ മുതലാണ് നിരക്ക്. ഖത്തറിൽ താമസിക്കുന്നവർ വീസ പേയ്‌മെന്റ് കാർഡുകൾ ഉപയോഗിച്ച് വേണം പേയ്‌മെന്റ് നടത്താൻ.

വിദേശത്ത് നിന്നുള്ളവരാണെങ്കിൽ വീസ കാർഡും മറ്റ് തിരഞ്ഞെടുക്കപ്പെട്ട കാർഡുകളും ഉപയോഗിക്കാം. വിദേശത്ത് നിന്നുള്ളവർ പണം അടച്ച് ടിക്കറ്റ് വാങ്ങിയ ശേഷം ഖത്തറിലെ താമസത്തിനുള്ള ഹോട്ടൽ ബുക്ക് ചെയ്യണം. അതിനു ശേഷം സ്‌റ്റേഡിയങ്ങളിലെ പ്രവേശനത്തിനുള്ള ഹയ കാർഡിനായി അപേക്ഷിക്കണം.

വിദേശീയർക്ക് ഖത്തറിലേക്കുള്ള പ്രവേശന വീസയായും ഹയ കാർഡ് ഉപയോഗിക്കാം. ഖത്തറിൽ താമസിക്കുന്നവർ ഉൾപ്പെടെ എല്ലാ വിഭാഗം കാണികൾക്കും ഹയ കാർഡ് നിർബന്ധമാണ്. താമസം, ഹയ കാർഡ് എന്നിവ സംബന്ധിച്ച വിവരങ്ങൾക്ക്: https://www.qatar2022.qa/en/home

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.