1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2022

സ്വന്തം ലേഖകൻ: ഫിഫയുടെ ലോകകപ്പ് ടിക്കറ്റ് റീ-സെയില്‍ പോര്‍ട്ടല്‍ വീണ്ടും സജീവമായി. ഖത്തര്‍ ലോകകപ്പ് കാണാന്‍ ടിക്കറ്റെടുത്തവരില്‍ ഏതെങ്കിലും കാരണവശാല്‍ മത്സരം കാണാന്‍ കഴിയാത്തവരുണ്ടെങ്കില്‍ അവര്‍ക്ക് റീ-സെയില്‍ പോര്‍ട്ടല്‍ വഴി ടിക്കറ്റുകള്‍ പുനര്‍ വില്‍പന നടത്താനുള്ള അവസരമാണിത്. കൂടുതല്‍ ടിക്കറ്റുകള്‍ എടുത്തവര്‍ക്ക് ടിക്കറ്റുകള്‍ പുനര്‍ വില്‍പന നടത്താന്‍ അവസരം ലഭിക്കുമ്പോള്‍ ഇഷ്ട ടീമുകളുടെ ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് ഇതിലൂടെ ടിക്കറ്റുകള്‍ നേടാനും കഴിയുമെന്നതാണ് റീ-സെയില്‍ പോര്‍ട്ടലിന്റെ ഗുണം.

ഖത്തര്‍ ലോകകപ്പ് ടിക്കറ്റുകള്‍ക്ക് വിന്‍ ഡിമാന്‍ഡ് ആണ്. ടൂര്‍ണമെന്റിന്റെ ഫൈനല്‍ വരെ തുടരുന്ന അവസാന ഘട്ട വില്‍പന പുരോഗമിക്കുമ്പോള്‍ ഇതിനകം 25 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ചില മത്സര ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റു കഴിഞ്ഞതായും ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സെയില്‍സ്-മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹസന്‍ റാബിയ അല്‍ ഖുവാരി വ്യക്തമാക്കി.

ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന നിബന്ധനകള്‍ അനുസരിച്ച് ടിക്കറ്റ് വാങ്ങിയ യഥാര്‍ത്ഥ വ്യക്തി (റീ-സെയില്‍ പ്ലാറ്റ്‌ഫോമിലൂടെ ടിക്കറ്റ് വാങ്ങുന്നയാള്‍ ഉള്‍പ്പെടെയുള്ളവര്‍) സ്വന്തമായോ അല്ലെങ്കില്‍ അതിഥികള്‍ക്കോ വേണ്ടിയോ ടിക്കറ്റ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ടിക്കറ്റുകള്‍ വാങ്ങാന്‍ ചെലവിട്ട തുകയുടെ നിശ്ചിത ഭാഗം റീഫണ്ട് ലഭിക്കുന്നതിനുള്ള അവസരമാണ് റീ-സെയില്‍ പ്ലാറ്റ്‌ഫോം നല്‍കുന്നത്. റീ-സെയില്‍ പ്ലാറ്റ്‌ഫോമിലൂടെ ടിക്കറ്റ് വിറ്റഴിക്കപ്പെട്ടാല്‍ മാത്രമാണ് നിശ്ചിത തുക റീഫണ്ടായി ലഭിക്കുന്നത്.

അതേസമയം, അനധികൃതമായി ടിക്കറ്റുകള്‍ വില്‍ക്കാനോ വില്‍പനയ്ക്ക് ശ്രമിക്കുന്നതോ കര്‍ശന നിയമനടപടികള്‍ക്ക് ഇടയാക്കും. ഫിഫ ലോകകപ്പ് ആതിഥേയത്വവുമായി ബന്ധപ്പെട്ടുള്ള ഖത്തറിന്റെ നിയമം അനുസരിച്ച് ലോകകപ്പ് ടിക്കറ്റുകള്‍ അനധികൃതമായി വില്‍ക്കുകയോ ട്രാന്‍സ്ഫര്‍ ചെയ്യുകയോ ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്താല്‍ രണ്ടരലക്ഷം റിയാല്‍ പിഴ നല്‍കേണ്ടി വരും. ടിക്കറ്റെടുത്തവര്‍ക്ക് രാജ്യത്തേയ്ക്കും സ്റ്റേഡിയത്തിലേയ്ക്കും പ്രവേശിക്കാന്‍ ഹയ കാര്‍ഡും നിര്‍ബന്ധമാണ്.

അല്‍ സദ്ദ് ക്ലബ്ബിലെ അലി ബിന്‍ ഹമദ് അല്‍ അത്തിയ്യ അറീനയില്‍ ഹയാ കാര്‍ഡ് സെന്ററും തുറന്നിട്ടുണ്ട്. ഹയാ കാര്‍ഡിന്റെ പ്രിന്റെടുക്കാനും കാര്‍ഡ് സംബന്ധിച്ച അന്വേഷണങ്ങള്‍ക്കും സെന്റര്‍ സന്ദര്‍ശിക്കാം.

ടിക്കറ്റുകള്‍ വാങ്ങാന്‍ : https://www.fifa.com/fifaplus/en/tickets
ടിക്കറ്റുകളുടെ പുനര്‍വില്‍പനയ്ക്ക്: https://www.fifa.com/fifaplus/en/articles/ticket-resale-en
ഹയാ കാര്‍ഡുകള്‍ക്ക്: https://hayya.qatar2022.qa/

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.