1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2022

സ്വന്തം ലേഖകൻ: ലോ​ക​ക​പ്പി​ന്​ മാ​ച്ച്​ ടി​ക്ക​റ്റും ബു​ക്ക്​ ചെ​യ്​​ത്​ കാ​ത്തി​രി​ക്കു​ന്ന ആ​രാ​ധ​ക​ർ​ക്ക്​ ടി​ക്ക​റ്റി​ങ്​ ആ​പ്ലി​ക്കേ​ഷ​നു​മാ​യി ഫി​ഫ. ഒ​ക്​​ടോ​ബ​ർ ര​ണ്ടാം വാ​ര​ത്തോ​ടെ ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കു​മെ​ന്ന്​ സു​പ്രീം ക​മ്മി​റ്റി ഫോ​ർ ഡെ​ലി​വ​റി ആ​ൻ​ഡ്​ ലെ​ഗ​സി അ​റി​യി​ച്ചു. ആ​പ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത​ശേ​ഷം, കാ​ണി​ക​ൾ​ക്ക്​ ത​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ മാ​ച്ച്​ ടി​ക്ക​റ്റു​ക​ൾ അ​പ്​​ലോ​ഡ്​ ചെ​യ്​​ത്​ സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണെ​ന്ന്​ സു​പ്രീം ക​മ്മി​റ്റി അ​റി​യി​ച്ചു.

സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്​ മാ​ന​ദ​ണ്ഡ​മാ​വു​ന്ന ഹ​യാ കാ​ർ​ഡി​നു​ പു​റ​മെ​യാ​ണ്​ ഫി​ഫ മാ​ച്ച്​ ടി​ക്ക​റ്റ്​ ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കു​ന്ന​ത്. ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കു​ന്ന ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച്​ ആ​പ്പി​ൽ ടി​ക്ക​റ്റ്​ ഡി​ജി​റ്റ​ലാ​ക്കി മാ​റ്റാം. വി​ദേ​ശ കാ​ണി​ക​ൾ​ക്ക്​ രാ​ജ്യ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന പെ​ർ​മി​റ്റാ​യും ഖ​ത്ത​റി​ലെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ലെ സൗ​ജ​ന്യ യാ​ത്രാ പെ​ർ​മി​റ്റാ​യും മാ​റു​ന്ന ഹ​യാ കാ​ർ​ഡ്​ ഖ​ത്ത​ർ അ​ധി​കൃ​ത​രു​ടെ നി​യ​​ന്ത്ര​ണ​ത്തി​ലു​ള്ള​താ​ണ്.

ലോ​ക​ക​പ്പി​ലേ​ക്കു​ള്ള കാ​ത്തി​രി​പ്പു​ദി​ന​ങ്ങ​ൾ കു​റ​ഞ്ഞു​വ​ര​​വേ ടി​ക്ക​റ്റ്​ സ്വ​ന്ത​മാ​ക്കി​യ​വ​ർ ഉ​ട​ൻ ഹ​യാ കാ​ർ​ഡി​ന്​ അ​പേ​ക്ഷി​ക്ക​ണ​മെ​ന്ന്​ സം​ഘാ​ട​ക​ർ ഓ​ർ​മി​പ്പി​ച്ചു. ടി​ക്ക​റ്റ്​ വി​ൽ​പ​ന​യു​ടെ അ​വ​സാ​ന ഘ​ട്ട​ത്തി​ന്​ ചൊ​വ്വാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ്​ തു​ട​ക്കം​കു​റി​ച്ച​ത്. ഫൈ​ന​ൽ ദി​ന​മാ​യ ഡി​സം​ബ​ർ 18 വ​രെ ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​വും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.