1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2022

സ്വന്തം ലേഖകൻ: ഫുട്‌ബോൾ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഖത്തർ 2022 ന്റെ ഫൈനൽ ഡ്രോ ഏപ്രിൽ 1ന് ദോഹയിൽ നടക്കും. ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ 2,000ത്തോളം വരുന്ന പ്രത്യേക അതിഥികളുടെ സാന്നിധ്യത്തിലാണ് ഡ്രോ നടക്കുക.

നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തറിലെ 8 സ്റ്റേഡിയങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പ് കാണാൻ ഖത്തറിലേക്കു യാത്ര ചെയ്യാൻ കാണികളും തയാറെടുത്തു കഴിഞ്ഞു. അൽഖോറിലെ അൽബെയ്ത് സ്റ്റേഡിയത്തിൽ നവംബർ 21 നാണു ഫിഫ ലോകകപ്പിന്റെ കിക്കോഫ്.

തലസ്ഥാന നഗരമായ ദോഹയിൽ നിന്നു പരമാവധി ഒരു മണിക്കൂർ മാത്രമാണു സ്റ്റേഡിയങ്ങളിലേക്കുള്ള യാത്ര എന്നതിനാൽ ഏറ്റവും ഒതുക്കമുള്ളതും കാണികൾക്ക് തികച്ചും സൗകര്യപ്രദവുമായ ലോകകപ്പാണു ഖത്തറിലേത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ദിവസത്തിൽ ഒന്നിലധികം മത്സരങ്ങൾ കാണാനും കാണികൾക്ക് കഴിയും.

ലോകകപ്പ് കാണാൻ ടിക്കറ്റ് വിൽപനയുടെ ആദ്യ ഘട്ട റാൻഡം ഡ്രോ സെലക്ഷനിൽ 1.7 കോടി ആളുകളാണു ടിക്കറ്റ് ബുക്ക് ചെയ്തത്. ഈ മാസം 21ന് ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 1.00 വരെയാണ് ടിക്കറ്റിന് അർഹമായവർക്കു പണമടച്ച് ടിക്കറ്റ് സ്വന്തമാക്കാനുള്ള അവസരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.