1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2022

സ്വന്തം ലേഖകൻ: ലോകം കാത്തിരിക്കുന്ന കാൽപന്ത്​ ആരവത്തിലേക്ക്​ ഇനി മാസങ്ങളുടെ ഇളവേള മാത്രം. ലോകകപ്പ്​ ഫുട്​ബാളിൻെറ ചരിത്ര മുഹൂർത്തത്തിൽ സന്നദ്ധ സേവനത്തിലൂടെ ഭാഗമാവാൻ ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക്​ അവസരമൊരുക്കി ഫിഫ.

2022 ഖത്തർ ലോകകപ്പ്​ വളണ്ടിയർ ആവാൻ https://volunteer.fifa.com എന്ന വെബ്​സൈറ്റ്​ വഴി ഇപ്പോൾ മുതൽ അപേക്ഷിച്ച്​ തുടങ്ങാം. 20,000 വളണ്ടിയർമാരെയാണ്​ ലോകകപ്പിൽ ഫിഫ നിയോഗിക്കാൻ ആഗ്രഹിക്കുന്നത്​. സ്​​റ്റേഡിയങ്ങൾ, പരിശീലന വേദികൾ, വിമാനത്താവളം, ഫാൻ സോൺ, ഹോട്ടൽ, പൊതുഗതാഗത മേഖലകൾ തുടങ്ങി 45 സ്​ഥലങ്ങളിൽ വളണ്ടിയർമാരുടെ സേവനം ആവശ്യമായി വരും.

2022 ഒക്​ടോബർ ഒന്നിന്​ 18 വയസ്സ്​ തികയുന്ന ആർക്കും അപേക്ഷിക്കാം. അറബി, ഇംഗ്ലീഷ്​ ഭാഷ സംസാരിക്കാൻ കഴിയണം. മുൻ പരിചയമില്ലാത്തവർക്കും അപേക്ഷിക്കാമെന്ന്​ ഫിഫ അറിയിച്ചു.

ഈ വരുന്ന നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ്​ ഖത്തറിലെ എട്ടു വേദികളിലായി ലോകകപ്പ്​ ഫുട്​ബാൾ മത്സരങ്ങൾ നടക്കുന്നത്​. ഫിഫ വളണ്ടിയർ പ്രോഗ്രാം തിങ്കളാഴ്​ച രാത്രി ദോഹ കതാറ ആംഫി തീയറ്ററിൽ നടക്കാനിരിക്കെയാണ്​ വളണ്ടിയർ അപേക്ഷക്കുള്ള അവസരം തുറന്നു നൽകിയത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.