1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2022

സ്വന്തം ലേഖകൻ: ജൂ​ലൈ 21 2022. ബ്രിട്ടീഷ് ദിനപത്രം ‘ദി ഗാർഡിയൻ’ പ്രസിദ്ധീകരിച്ച ഒരു വാർത്ത ഇങ്ങനെ ”ലോകകപ്പിന് തയ്യാറെടുക്കുന്നതിനിടെ 29 നായ്ക്കളെ വെടിവെച്ചുകൊന്ന സംഭവത്തിൽ ഖത്തറിൽ രോഷം പുകയുന്നു’. ഒരു ബന്ധവുമില്ലാത്ത രണ്ടുസംഭവങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു തലക്കെട്ടാണിത്. 29 നായ്ക്കളെ കൊന്ന ക്രൂരകൃത്യമാണോ അതോ 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്താണ് സംഭവമെന്നതാണോ പ്രശ്നമെന്ന് വാർത്ത വ്യക്തമാക്കുന്നില്ല. മാർക് ഓവൻ ജോൺസ് തെളിവുകൾ സഹിതം വിശദീകരിക്കുകയാണ്.

യൂറോപ്പിലോ അമേരിക്കയിലോ ആസ്ട്രേലിയയിലോ (Global North) ആണ് ഇത്തരമൊരു സംഭവമെങ്കിൽ വരാനിരിക്കുന്ന കായിക മേളയുമായി ബന്ധിപ്പിച്ച് ഇങ്ങനൊരു​ വാർത്ത നൽകുമോ?. ഒരു ഉദാഹരണം പറായം. 2002ൽ യു.കെ ആണ് കോമൺവെൽത്ത് ഗെയിംസിന് വേദിയൊരുക്കിയത്. കുളമ്പുരോഗവും വായിലുള്ള വ്യാധിയും കാരണം 60 ലക്ഷം കന്നുകാലികളാണ് അതേ സമയം അവിടെ ചത്തൊടുങ്ങിയത്. പക്ഷേ ഇവ രണ്ടും ചേർത്ത് ഒരു തലക്കെട്ടും ഒരിക്കലും വന്നില്ല.

ഖത്തറിൽ സംഭവിക്കുന്നത് എന്താണെങ്കിലും അത് ലോകകപ്പിനോട് ചേർത്താൽ വലിയ പ്രാധാന്യമുള്ളതാകുന്നു!. ഖത്തറിൽ സംഭവിക്കുന്ന എന്തുമാകട്ടെ, അത് ലോകകപ്പിനോട് ചേർത്ത് പ്രശ്നവൽക്കരിക്കുന്ന സമാനമായ ഒരുപാട് തലക്കെട്ടുകൾ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ കണ്ടെത്താനാകുമെന്ന് ജോൺസ് എഴുതുന്നു.

തൊഴിലാളികളുടെയും എൽ.ജി.ബി.ടി വിഭാഗങ്ങളുടെയും അവകാശങ്ങ​ളെക്കുറിച്ചുള്ള വാർത്തകൾ പ്രധാന്യമുള്ളതുതന്നെയാണ്. ​ഖത്തറിനെ മാധ്യമങ്ങൾ, പ്രത്യേകിച്ചും ബ്രിട്ടീഷ് മാധ്യമങ്ങൾ ‘പ്രത്യേകമായാണ്’ പരിഗണിക്കുന്നത് എന്ന വാദവും മാർക് ഓവൻ ജോൺസ് മുന്നോട്ടു വക്കുന്നു. മാധ്യമങ്ങളുടെ വിലയിരുത്തലുകളിലൂടെയും ഖത്തർ ലോകകപ്പിന്റെ കവറേജുകളിലൂടെയും പരതു​മ്പോൾ മറ്റുലോകകപ്പുകളിൽ നിന്നും ഖത്തറിനെ ‘പ്ര​ത്യേകമായി’ പരിഗണിക്കുന്നത് കാണാമെന്ന് ഓവൻസിൻ്റെ വാദം.

2010ൽ ലോകകപ്പ് വേദിയായി ഖത്തറിനെ തെരഞ്ഞെടുത്തത് മുതലുള്ള വാർത്തകൾ പരിശോധിക്കാം. The Guardian, The Times, Daily Express, The Sun, Daily Mail, The Telegraph, Metro UK എന്നീ ബ്രിട്ടീഷ് പത്രങ്ങൾ ഖത്തർ തലക്കെട്ടായുള്ള 1735 വാർത്തകളാണ് നൽകിയത്. ഇതിൽ 40 ശതമാനം (685 എണ്ണം) ലോകകപ്പിനെക്കുറിച്ചാണ്. ഖത്തറിനെക്കുറിനെക്കുറിച്ചുള്ള വാർത്തകളിലേറെയും ലോകകപ്പിനെക്കുറിച്ചുള്ളതാണെന്നർഥം. ലോകകപ്പ് ആതിഥേയരായതോടെ ഖത്തർ ബ്രിട്ടീഷ് മാധ്യമങ്ങൾക്ക് പ്രാധാന്യമുള്ളതായി.

ഖത്തർ, ഫിഫ, ലോകകപ്പ് എന്നീ സ്ഥിരം വാക്കുകൾ മാറ്റി നിർത്തിയാൽ തലക്കെട്ടുകളിൽ ഏറ്റവും പൊതുവായുള്ളത് ‘തൊഴിലാളികൾ’ എന്ന വാക്കാണ്. ഖത്തറിലെ അടിസ്ഥാന സൗകര്യവികസനങ്ങൾക്ക് വേണ്ടി നിർമാണ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് നേരിടേണ്ടിവരുന്ന ‘ദുരവസ്ഥകളെയാണ്’ ഈ വാക്ക് സൂചിപ്പിക്കുന്നത്. 2017ൽ ഖത്തറിനെതിരെ ഗൾഫ് രാഷ്ട്രങ്ങൾ ഉപരോധം പ്രഖ്യാപിച്ചതോടെ വാർത്തകളിൽ ലോകകപ്പ് അപൂർവ്വമായിരുന്നു. ആ സമയത്ത് 9% മാണ് ലോകകപ്പിനെക്കുറിച്ചുള്ള വാർത്തകൾ വന്നതെന്നും മാർക് ഓവൻ ജോൺസ് തൻ്റെ ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം ഖ​ത്ത​റി​ന്റെ ലോ​ക​ക​പ്പ് ആ​തി​ഥേ​യ​ത്വം ത​ട്ടി​യെ​ടു​ക്കാ​നു​ള്ള പ്ര​ചാ​ര​ണ​ത്തി​ന് ഖ​ത്ത​ർ മ​റു​പ​ടി ന​ൽ​കി​യ​താ​യി സു​പ്രീം ക​മ്മി​റ്റി ഫോ​ർ ഡെ​ലി​വ​റി ആ​ൻ​ഡ് ലെ​ഗ​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഹ​സ​ൻ അ​ൽ ത​വാ​ദി. ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ് സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​യ​താ​യും ഇ​തി​നാ​യി യു​വേ​ഫ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ് അ​ട​ക്ക​മു​ള്ള ആ​ഗോ​ള ടൂ​ർ​ണ​മെൻറു​ക​ളി​ൽ പ​ങ്കെ​ടു​ത്ത് വൈ​ദ​ഗ്ധ്യം നേ​ടി​യ​താ​യും ഹ​സ​ൻ അ​ൽ ത​വാ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

ലോ​ക​ക​പ്പി​ന് വേ​ണ്ടി 200 ബി​ല്യ​ൻ ഡോ​ള​ർ ചെ​ല​വ​ഴി​ച്ചു​വെ​ന്ന​തി​ന് പി​ന്നി​ലെ യാ​ഥാ​ർ​ഥ്യം, ആ ​തു​ക ലോ​ക​ക​പ്പി​നു​വേ​ണ്ടി മാ​ത്ര​മാ​യി​രു​ന്നി​ല്ലെ​ന്നും ഖ​ത്ത​റി​ന്റെ ആ​കെ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ കൂ​ടി അ​തി​ലു​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ൽ ത​വാ​ദി ചൂ​ണ്ടി​ക്കാ​ട്ടി. അ​ൽ ജ​സീ​റ​യി​ലെ ‘ലി​ൽ ഖി​സ്സ ബ​ഖി​യ്യ’ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 2022 ലോ​ക​ക​പ്പ് ഞ​ങ്ങ​ൾ​ക്ക് ഒ​രു സ​ന്ദേ​ശ​മാ​ണ്. ആ​തി​ഥേ​യ​ത്വ​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന​തി​നാ​യി ഞ​ങ്ങ​ൾ യാ​ത്ര ആ​രം​ഭി​ച്ച​ത് ഈ ​സ​ന്ദേ​ശ​വും കൊ​ണ്ടാ​ണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.