1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2023

സ്വന്തം ലേഖകൻ: ആ​കാ​ശ​പ്പ​റ​ക്ക​ലി​ലെ ആ​ഡം​ബ​ര​മാ​യ ഫ​സ്റ്റ് ക്ലാ​സു​ക​ൾ വെ​ട്ടാ​നൊ​രു​ങ്ങി ഖ​ത്ത​ർ എ​യ​ർ​വേ​സ്. ത​ങ്ങ​ളു​ടെ പു​തി​യ ദീ​ർ​ഘ​ദൂ​ര വി​മാ​ന​ങ്ങ​ളി​ൽ​നി​ന്ന് ഫ​സ്റ്റ് ക്ലാ​സ് കാ​ബി​നു​ക​ൾ ഒ​ഴി​വാ​ക്കു​മെ​ന്ന് ഖ​ത്ത​ർ എ​യ​ർ​വേ​സ് ഗ്രൂ​പ് സി.​ഇ.​ഒ അ​ക്ബ​ർ അ​ൽ ബാ​കി​ർ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ഫ​സ്റ്റ് ക്ലാ​സു​ക​ളി​ലേ​തു​പോ​ലെ ത​ന്നെ എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കു​ന്ന ബി​സി​ന​സ് ക്ലാ​സി​ലേ​ക്ക് യാ​ത്ര​ക്കാ​ർ കൂ​ടു​ത​ലും താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നാ​ൽ ഭാ​വി എ​യ​ർ​ക്രാ​ഫ്റ്റു​ക​ളി​ൽ ഫ​സ്റ്റ് ക്ലാ​സ് ഒ​ഴി​വാ​ക്കാ​നാ​ണ് തീ​രു​മാ​നം. ഫ​സ്റ്റ് ക്ലാ​സി​നേ​ക്കാ​ള്‍ ഖ​ത്ത​ര്‍ എ​യ​ര്‍വേ​സി​ന്റെ പ്ര​ത്യേ​കം രൂ​പ​ക​ല്‍പ​ന ചെ​യ്ത ക്യൂ ​സ്യൂ​ട്ട് എ​ന്ന ബി​സി​ന​സ് ക്ലാ​സി​നാ​ണ് കൂ​ടു​ത​ല്‍ ഭാ​വി​യെ​ന്നും ഇ​സ്തം​ബൂ​ളി​ൽ സം​സാ​രി​ക്ക​വെ അ​ക്ബ​ർ അ​ൽ ബാ​കി​ർ പ​റ​ഞ്ഞു.

ഖ​ത്ത​ര്‍ എ​യ​ര്‍വേ​സ് ഓ​ര്‍ഡ​ര്‍ ചെ​യ്തി​രി​ക്കു​ന്ന 25 വി​മാ​ന​ങ്ങ​ളി​ല്‍ 10 എ​ണ്ണം മാ​ത്ര​മാ​ണ് നി​ര്‍മാ​ണ ക​മ്പ​നി​ക​ള്‍ ഈ ​വ​ര്‍ഷം ഡെ​ലി​വ​റി ചെ​യ്യു​ക. വ​രും വ​ര്‍ഷ​ങ്ങ​ളി​ല്‍ ബോ​യി​ങ് 777-9 എ​സ് ഉ​ള്‍പ്പെ​ടെ പു​തി​യ വി​മാ​ന​ങ്ങ​ളി​ല്‍ ഫ​സ്റ്റ് ക്ലാ​സ് സീ​റ്റു​ക​ള്‍ ഉ​ള്‍പ്പെ​ടു​ത്താ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​താ​യി രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​ങ്ങ​ളു​ടെ റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. ഈ ​എ​യ​ർ​ക്രാ​ഫ്റ്റു​ക​ളി​ൽ ക്യൂ ​സ്യൂ​ട്ട് ആ​യി​രി​ക്കും യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കു​ന്ന​ത്.

ദീ​ര്‍ഘ​ദൂ​ര വി​മാ​ന​ങ്ങ​ളി​ലെ ഫ​സ്റ്റ് ക്ലാ​സ് സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ വ്യ​ത്യ​സ്ത സ​മീ​പ​ന​ങ്ങ​ളാ​ണ് മി​ക്ക എ​യ​ര്‍ലൈ​നു​ക​ളും സ്വീ​ക​രി​ക്കു​ന്ന​ത്. ചി​ല​ർ വ​ലി​യ നി​ക്ഷേ​പം ന​ട​ത്തു​മ്പോ​ള്‍ മ​റ്റു​ചി​ല എ​യ​ര്‍ലൈ​നു​ക​ള്‍ ബി​സി​ന​സ് ക്ലാ​സി​ലാ​ണ് കൂ​ടു​ത​ല്‍ നി​ക്ഷേ​പം ന​ട​ത്തു​ന്ന​ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.