1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2020

സ്വന്തം ലേഖകൻ: രാജ്യത്തെ പ്രൈമറി സ്‌കൂൾ, കിന്റർഗാർട്ടൻ ജീവനക്കാർക്കായി പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്ൻ തുടങ്ങി. ദേശീയ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്നിന്റെ ഭാഗമായി പ്രാഥമിക പരിചരണ കോർപറേഷനാണ് സ്‌കൂൾ ജീവനക്കാർക്ക് കുത്തിവയ്പ് നൽകുന്നത്.

ഇത്തവണ സഞ്ചരിക്കുന്ന പ്രതിരോധ കുത്തിവയ്പ് യൂണിറ്റും ആരംഭിച്ചിട്ടുണ്ട്. തിരക്കേറിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഇവയുടെ സേവനം ലഭിക്കും. അതേസമയം സ്‌കൂൾ വിദ്യാർഥികൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്തി കുത്തിവയ്പ് എടുക്കണം. രാജ്യത്തെ 27 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സൗജന്യമായി കുത്തിവയ്പ് എടുക്കാം.

കൊവിഡ്-19 മുൻകരുതൽ പാലിച്ചുകൊണ്ടാണ് കുത്തിവയ്പ് നൽകുന്നത്. പൊതുജനങ്ങൾക്കായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് പുറമേ നാൽപതിലധികം സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും കുത്തിവയ്പ് ലഭിക്കും. 107ൽ വിളിച്ച് മുൻകൂട്ടി അനുമതി തേടിയ ശേഷമാകണം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്താൻ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.