
സ്വന്തം ലേഖകൻ: ഖത്തറില്‍ ആരോഗ്യകേന്ദ്രങ്ങളില്‍ പ്രവേശിക്കുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന വ്യവസ്ഥ ഒഴികെയുള്ള എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കി. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍താനിയുടെ അധ്യക്ഷതയില്‍ അമീരി ദിവാനില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതിനാലും ഫിഫ ലോകകപ്പ് മുന്‍നിര്‍ത്തിയും കഴിഞ്ഞ ഒക്‌ടോബര്‍ 26ന് ഇഹ്‌തെറാസ് ഉള്‍പ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, ജീവനക്കാരും സന്ദര്‍ശകരും ഉള്‍പ്പെടെ ആശുപത്രികളില്‍ പ്രവേശിക്കുന്ന എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തിയിരുന്നില്ല. പുതിയ തീരുമാന പ്രകാരം കോവിഡ് നിയന്ത്രണങ്ങളില്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രവേശിക്കുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന വ്യവസ്ഥ മാത്രം തുടരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല