1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2022

സ്വന്തം ലേഖകൻ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ ഈ വർഷത്തിലെ പകുതിയിൽ കടന്നു പോയ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്. 2021 ആദ്യ പകുതിയേക്കാൾ 164 ശതമാനം യാത്രക്കാരുടെ വർധനവ് ഉണ്ടായിരിക്കുന്നത്. 1,55,71,432 യാത്രക്കാർ ആണ് ഈ വർഷം പകുതിയിൽ കടന്നു പോയത്. സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തെ വിമാനത്താവളത്തിൽ എത്തിയ അറൈവൽ, ഡിപ്പാർച്ചർ, ട്രാൻസിറ്റ് യാത്രക്കാർ ഉൾപ്പെടെയുള്ള കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്. 2021 ഇതേ കാലയളവിൽ 58,95,090 യാത്രക്കാരായിരുന്നു ഹമദ് വിമാനത്താവളം വഴി കടന്നു പോയത്.

വിമാനങ്ങൾ വരുന്നതും പോകുന്നതും വർഷാടിസ്ഥാനത്തിൽ ആണ് കണക്കെടുക്കുന്നത്. കഴിഞ്ഞ വർഷത്തെ ഈ കാലയളവിലെ വരവും പോക്കും കണക്കുക്കൂട്ടുമ്പോൾ 33.2 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. ഈ വർഷം ആദ്യ പകുതിയിൽ 1,00,594 വിമാനങ്ങളാണ് വന്നുപോയിരിക്കുന്നത്. എന്നാൽ 2021 ഇതേ കാലയളവിൽ 75,533 വിമാനങ്ങൾ മാത്രമാണ് വന്നിരിക്കുന്നത്. ചരക്ക് വിമാനങ്ങളുടെ കാര്യത്തിൽ ആദ്യ 6 മാസത്തിനിടെ 9.4 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ മിക്ക രാജ്യങ്ങളും നീക്കിയതോടെയാണ് രാജ്യത്തേക്ക് എത്തുന്ന യാത്രക്കാരുടെ എണ്ണം വർധിച്ച് തുടങ്ങിയത്.

നവംബർ- ഡിസംബർ മാസങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകും എന്നാണ് നിഗമനം, ആ മാസത്തിൽ ആണ് ലോകകപ്പ് തുടങ്ങുന്നത്. നിലവിൽ ഹമദ് വിമാനത്താവളത്തിന്റെ വിപൂലീകരണ ജോലികൾ പുരോഗമിക്കുന്നുണ്ട്. പല ഭാഗത്തും വലിയ വികസന പ്രവർത്തനങ്ങൾ ആണ് നടക്കുന്നത്. 2022നകം യാത്രക്കാരുടെ എണ്ണം 58 ദശലക്ഷവും ഫിഫ ലോകകപ്പിന് ശേഷം 60 ദശലക്ഷമാക്കി ഉയർത്താൻ ആണ് ഖത്തർ ലക്ഷ്യം വെക്കുന്നത്. വലിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഹമദ് വിമാനത്താവളം പ്രവർത്തിക്കുന്നത്.

നൂതന യാത്രാ സംവിധാനങ്ങളും സുരക്ഷാ സൗകര്യങ്ങളുമുള്ള വിമാനത്താവളങ്ങളുടെ ലിസ്റ്റിൽ ഹമദ് വിമാനത്താവളം ഇടം പിടിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള സ്‌കൈട്രാക്‌സ് ബഹുമതിയും ഹമദ് വിമാനത്താവളത്തിന് ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ നിരവദി പുരസ്കാരങ്ങൾ കിട്ടിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.