
സ്വന്തം ലേഖകൻ: സ്വകാര്യ ക്ലിനിക്കുകളിൽ നിന്നു റഫർ ചെയ്യുന്ന രോഗികൾക്കു ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) കീഴിലെ വിദഗ്ധ ക്ലിനിക്കുകളുടെ സേവനം തേടാൻ ഇനി മുതൽ ഓൺലൈനിൽ അപേക്ഷ നൽകിയാൽ മതി. രോഗികൾക്ക് സ്വകാര്യ ക്ലിനിക്കുകളുടെ റഫറൽ കടലാസ് രേഖയുമായി എച്ച്എംസിയുടെ ആശുപത്രികൾ സന്ദർശിക്കാതെ തന്നെ ഓൺലൈനിലൂടെ അപ്പോയ്ന്റ്മെന്റ് ഉറപ്പാക്കാം.
ഓൺലൈനിൽ അപേക്ഷയുടെ ഒപ്പം സ്വകാര്യ ക്ലിനിക്കിന്റെ റഫറൽ രേഖയും സമർപ്പിക്കണം. ഓൺലൈൻ സേവനത്തിനായി ഹെൽത്ത് കാർഡ് നമ്പറും നൽകണം. അപേക്ഷാ നടപടികൾ പൂർത്തിയാക്കുമ്പോൾ അപേക്ഷ സ്വീകരിച്ചതിന്റെ സ്ഥിരീകരണ സന്ദേശവും ലഭിക്കും.
ചുരുങ്ങിയ ദിവസത്തിനുളളിൽ എച്ച്എംസിയുടെ കസ്റ്റമർ കെയർ സെന്റർ ആയ നെസ്മാക്കിൽ നിന്ന് കൂടിക്കാഴ്ചയ്ക്കുള്ള തീയതിയും സമയവും അറിയിച്ചുള്ള ഫോൺ എത്തും. അപ്പോയ്ന്റ്മെന്റുകളുടെ തുടർനടപടികൾക്കായി 16060 എന്ന നമ്പറിൽ നെസ്മാകുമായി ബന്ധപ്പെടാം. ഓൺലൈൻ ലിങ്ക്:
https://www.hamad.qa/EN/Get%20in%20Touch/Pages/Appointment-Referral.aspx
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല