1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2021

സ്വന്തം ലേഖകൻ: ഖത്തറിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ബാഗേജ് സ്ക്രീനിങ്ങിന് സ്മാർട് സംവിധാനം. കംപ്യൂട്ടഡ് ടൊമോഗ്രഫി (സിടി) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന സംവിധാനത്തിലൂടെ കടന്നു പോകുന്ന ബാഗേജുകൾ സൂക്ഷ്മമായി നിരീക്ഷിക്കാനാകും.

യാത്രക്കാർക്ക് സെക്യൂരിറ്റി ചെക് പോയിന്റുകളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ, ദ്രവ ഉൽപന്നങ്ങൾ എന്നിവ പുറത്തെടുക്കേണ്ടിവരില്ല. പാദരക്ഷകൾ സ്ക്രീൻ ചെയ്യാനും സംവിധാനമുള്ളതിനാൽ ഷൂസ് ഊരേണ്ടതില്ല. 6 യാത്രക്കാർക്ക് ഒരേസമയം ബാഗേജ് എടുത്തുവയ്ക്കാനാകും.

ഓരോരുത്തരുടെയും ബാഗുകൾ വിശദമായി പരിശോധിച്ചുവെന്ന് ഉറപ്പാക്കാൻ ബോർഡിങ് പാസുമായി ബന്ധിപ്പിച്ചുള്ള ഇ-ടാഗ് ഉണ്ടാകും. ബാഗ് വയ്ക്കുന്ന ട്രേകൾ ഓരോ ഉപയോഗത്തിനു ശേഷവും അണുവിമുക്തമാക്കും.

അതിവേഗം നടപടികൾ പൂർത്തിയാക്കാൻ കഴിയുന്നതിനാൽ യാത്ര കൂടുതൽ സുഗമമാകും. യാത്രക്കാരുടെ സാധനങ്ങൾ നഷ്ടമാകുന്ന സാഹചര്യവും ഒഴിവാകും. പരാതി ലഭിച്ചാൽ സ്മാർട് സംവിധാനത്തിൽ വിശദമായി പരിശോധിക്കാൻ കഴിയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.