1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2022

സ്വന്തം ലേഖകൻ: ഹയ്യാ കാർഡ് അപേക്ഷാ നടപടികൾ വിജയകരമായി പൂർത്തിയാക്കിയ ശേഷമേ ഖത്തറിലേക്ക് യാത്ര പുറപ്പെടാവൂ എന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അധികൃതർ. ഹയ്യാ കാർഡും എൻട്രി പെർമിറ്റും കൈവശമുള്ളവരെ മാത്രമേ വ്യോമ, കര, സമുദ്ര മാർഗം ഖത്തറിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ.

മത്സര ടിക്കറ്റില്ലാത്തവർക്കും ഹയ്യാ കാർഡ് മുഖേന ഖത്തറിലേക്ക് ഈ മാസം 2 മുതലാണ് പ്രവേശനം അനുവദിച്ചത്. ഹയ്യാ കാർഡിനായി അപേക്ഷ നൽകുമ്പോൾ തന്നെ താമസവും സ്ഥിരീകരിക്കണം. തുടർന്ന് 500 റിയാൽ ഫീസ് അടയ്ക്കണം. അപേക്ഷാ നടപടികൾ വിജയകരമായി പൂർത്തിയാക്കുമ്പോൾ അപേക്ഷകന്റെ ഇ-മെയിലിൽ എൻട്രി പെർമിറ്റ് ലഭിക്കും.

അതിനു ശേഷമേ യാത്ര പാടുള്ളൂ. ഹയ്യാ കാർഡ് ഉടമകൾക്ക് ലോകകപ്പ് ഫാൻ സോണുകളിൽ പ്രവേശിക്കാം. സ്റ്റേഡിയങ്ങളിലെ പ്രവേശനത്തിന് മത്സര ടിക്കറ്റ് വേണം. കാർഡ് ഉടമകൾക്ക് 2023 ജനുവരി 23 വരെ ഖത്തറിൽ താമസിക്കാം. ഹയ്യാ കാർഡിനായി എന്ന https://hayya.qatar2022.qa/ വെബ്‌ സൈറ്റിലൂടെയോ Hayya to Qatar 2022 എന്ന മൊബൈൽ ആപ്ലിക്കേഷൻ മുഖേനയോ അപേക്ഷ നൽകാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.