1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2023

സ്വന്തം ലേഖകൻ: ഖത്തറിൽ ഹയാ കാർഡ് കാലാവധി നീട്ടി. ഹയാ കാർഡുള്ളവർക്ക് ഖത്തറിലേക്ക് ഒരു വർഷം മൾ​ട്ടിപ്പിൾ എൻട്രി അനുവദിക്കും. അതിനായി പ്രത്യേക ഫീസ് നൽകേണ്ടതില്ല. കുടുംബത്തെ ഒപ്പം താമസിപ്പിക്കുകയും ചെയ്യാം. ജനുവരി 23നായിരുന്നു ഹയാ കാർഡിന്റെ കാലാവധി അവസാനിച്ചത്. അതാണ് ഇപ്പോൾ 2024 ജനുവരി 24 വരെ നീട്ടിയിരിക്കുന്നത്.

ലോകകപ്പ് ആരാധകർക്ക് ഖത്തറിൽ പ്രവേശിക്കാനുള്ള വീസയാണ് ഹയാ കാർഡുകൾ. പൊതുഗതാഗത സൗകര്യങ്ങളിൽ സൗജന്യമായി യാത്ര ചെയ്യാം. മത്സരം കാണാൻ സ്റ്റേഡിയങ്ങളിലേക്ക് പ്രവേശിക്കാൻ സ്വദേശികൾക്കുൾപ്പെടെ ഫാൻ ഐഡി അഥവാ ഹയാ കാർഡുകൾ നിർബന്ധമാണ്. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഗതാഗത മന്ത്രാലയം, നഗരസഭ മന്ത്രാലയം എന്നിവ ചേർന്നാണ് ഹയാ കാർഡ് നടപ്പാക്കിയത്.

ഹയ്യാ കാർഡിൽ വരുന്നവർക്കുള്ള നിർദേശങ്ങളും അറിയിപ്പുകളും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്്:

ഹോട്ടൽ റിസർവേഷൻ/കുടുംബത്തിനൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ ഉള്ള താമസസൗകര്യത്തിനുള്ള തെളിവ് ഹയ്യാ പോർട്ടലിൽ നൽകണം

പാസ്‌പോർട്ടിൽ മൂന്നുമാസത്തിൽ കുറയാത്ത കാലാവധിയുണ്ടായിരിക്കണം

ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ വേണം

നാട്ടിലേക്ക് തിരിച്ചുപോകാനുള്ള വിമാന ടിക്കറ്റ് മുൻകൂർ ബുക്ക് ചെയ്യണം

‘ഹയ്യ വിത്ത് മി’ സംവിധാനത്തിലൂടെ മൂന്ന് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ഖത്തറിലേക്ക് കൊണ്ടുവരാം

പ്രത്യേക ഫീസുകൾ ഇല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.