1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2021

സ്വന്തം ലേഖകൻ: കൊവിഡ് വാ​ക്​​സി​ൻ കു​ത്തി​വെ​പ്പെ​ടു​ത്ത​വ​ർ​ക്ക്​ ഖ​ത്ത​റി​ൽ ക്വാ​റ​ൻ​റീ​ൻ ഒ​ഴി​വാ​കാ​ൻ സാ​ധ്യ​ത. ഇ​തു​ സം​ബ​ന്ധി​ച്ച ഹ​മ​ദ്​ മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ സൂ​ച​ന ന​ൽ​കി. കോ​വി​ഡ്-19 വാ​ക്സി​െൻറ ര​ണ്ട് ഡോ​സും സ്വീ​ക​രി​ച്ച​യാ​ൾ​ക്ക് ഒ​രു​പ​ക്ഷേ, ക്വാ​റ​ൻ​റീ​ൻ ഇ​ല്ലാ​തെ​ത​ന്നെ യാ​ത്ര ചെ​യ്യാ​നും തി​രി​കെ​യെ​ത്താ​നും സാ​ധി​ക്കു​മെ​ന്ന് ഹ​മ​ദ് ജ​ന​റ​ൽ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​യൂ​സു​ഫ് അ​ൽ മ​സ്​​ല​മാ​നി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

ര​ണ്ട് ഡോ​സ്​ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​നു ശേ​ഷം ഒ​രാ​ഴ്ച ക​ഴി​യു​ന്ന​തോ​ടെ വ്യ​ക്തി​യു​ടെ ശ​രീ​രം വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് പ്രാ​പ്ത​മാ​കു​ന്നു. അ​തി​ന​ർ​ഥം അ​ദ്ദേ​ഹ​ത്തി​നു രോ​ഗം വ​രാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും മ​റ്റൊ​രാ​ൾ​ക്ക് രോ​ഗം പ​ക​രാ​ൻ സാ​ധി​ക്കില്ലെ​ന്നു​മാ​ണ്. വാ​ക്സി​നേ​ഷ​െൻറ പ​ര​മ​മാ​യ ല​ക്ഷ്യ​വും ഇ​തു​ത​ന്നെ​യാ​ണ്. ര​ണ്ട് ഡോ​സ്​ വാ​ക്സി​നെ​ടു​ക്കു​ന്ന​തി​ലൂ​ടെ വ്യ​ക്തി​ക്ക് ക്വാ​റ​ൻ​റീ​ൻ ഇ​ല്ലാ​തെ​ത​ന്നെ യാ​ത്ര ചെ​യ്യാ​നും ഖ​ത്ത​റി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്താ​നും സാ​ധി​ക്കും. ഇ​താ​ണ്​ വാ​ക്സി​നി​ലൂ​ടെ ല​ഭി​ക്കു​ന്ന പ്ര​ധാ​ന ഉ​പ​കാ​ര​മെ​ന്നും ഡോ. ​അ​ൽ മ​സ്​​ല​മാ​നി പ​റ​ഞ്ഞു. ഖ​ത്ത​ർ ടി.​വി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

അ​തേ​സ​മ​യം, ര​ണ്ട് ഡോ​സ്​ എ​ടു​ത്ത വ്യ​ക്തി​യു​ടെ ക്വാ​റ​ൻ​റീ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തി​ന്, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക തീ​രു​മാ​ന​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. വാ​ക്സി​ൻ സ്വീ​ക​രി​ച്ച വ്യ​ക്തി​ക്ക് വൈ​റ​സ്​ ബാ​ധ​യേ​ൽ​ക്കു​ന്നി​ല്ലെ​ന്ന​ത് യാ​ഥാ​ർ​ഥ്യ​മാ​ണ്. ചി​ല രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടെ​ങ്കി​ലും കോ​വി​ഡ്-19 പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കാ​നി​ട​യു​ണ്ട്. അ​തി​ന​ർ​ഥം വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് അം​ഗീ​കൃ​ത​മ​ല്ല എ​ന്ന​ല്ല. വാ​ക്സിെൻറ കാ​ര്യ​ക്ഷ​മ​ത പ​രി​ശോ​ധി​ക്കു​ക​യാ​ണ്​ ഇ​തി​െൻറ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

കൊവിഡ് കു​ത്തി​വെ​പ്പി​നാ​യി ഇ​നി മു​ത​ൽ രാ​ജ്യ​ത്തെ എ​ല്ലാ​വ​ർ​ക്കും ഓ​ൺ​ലൈ​നി​ൽ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്താ​നു​ള്ള സൗ​ക​ര്യം പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും കൊവിഡ് വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​നു​ള്ള ആ​ഗ്ര​ഹം അ​റി​യി​ക്കാം. മ​ന്ത്രാ​ല​യ​ത്തി​െൻറ വെ​ബ്​​സൈ​റ്റി​ലെ https://app covid19.moph.gov.qa/en/instructions.html എ​ന്ന ലി​ങ്കി​ലൂ​ടെ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്താ​നാ​കും.

ഈ ​ലി​ങ്ക്​ ഉ​പ​യോ​ഗി​ച്ച്​ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ങ്കി​ൽ അ​വ​ര​വ​രു​ടെ നാ​ഷ​ന​ൽ ഓ​ത​ൻ​റി​ഫി​ക്കേ​ഷ​ൻ സി​സ്​​റ്റം (എ​ൻ.​എ.​എ​സ്)​ തൗ​തീ​ഖ്​ യൂ​സ​ർ​നെ​യി​മും പാ​സ്​​വേ​ഡും നി​ർ​ബ​ന്ധ​മാ​ണ്. എ​ൻ.​എ.​എ​സ്​ അ​ക്കൗ​ണ്ട്​ നി​ല​വി​ൽ ഇ​ല്ലാ​ത്ത​വ​ർ https://www.nas.gov.qa എ​ന്ന ലി​ങ്ക്​ വ​ഴി അ​ക്കൗ​ണ്ട്​ ഉ​ണ്ടാ​ക്കി​യാ​ലും മ​തി​യാ​കും. പാ​സ്​​വേ​ഡോ യൂ​സ​ർ​നെ​യി​മോ മ​റ​ന്നു​പോ​യ​വ​ർ​ക്ക്​ https://www.nas.gov.qa/self service/reset/personal?lang=en എ​ന്ന ലി​ങ്ക്​ വ​ഴി റീ​സെ​റ്റ്​ ചെ​യ്യാ​നു​മാ​കും. ജ​നു​വ​രി 17 മു​ത​ൽ ഈ സംവിധാനം പ്രവർത്തിക്കുന്നു.

ഖത്തറില്‍ വിദേശങ്ങളില്‍ നിന്നെത്തുന്നവരില്‍ ഹോം ക്വാറന്റീനില്‍ കഴിയാന്‍ അനുമതിയുള്ളവരുടെ പ്രായപരിധി 55 ല്‍ നിന്നും 65 ആക്കി ഉയര്‍ത്തി. ഭേദഗതികളോടു കൂടിയ പുതുക്കിയ പട്ടിക 24 മുതല്‍ പ്രാബല്യത്തിലാകും. പൊതുജനാരോഗ്യ മന്ത്രാലയമാണ് പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചത്.

നിലവിലെ പ്രവേശന, ക്വാറന്റീന്‍ വ്യവസ്ഥകള്‍ പ്രകാരം ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ച ശേഷം ദോഹയില്‍ മടങ്ങിയെത്തുന്നവര്‍ക്ക് ഒരാഴ്ച ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഇവരില്‍ 19 വിഭാഗങ്ങള്‍ക്കാണ് ഹോം ക്വാറന്റീനില്‍ കഴിയാന്‍ അനുമതി നല്‍കിയിരിക്കുന്നത്. കൊവിഡ് വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണെങ്കിലും പട്ടികയിലുള്‍പ്പെട്ടവരെങ്കില്‍ ഹോം ക്വാറന്റീന്‍ അനുവദിക്കും.

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ നിര്‍ബന്ധമായും മൈ ഹെല്‍ത്ത് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്ത് മെഡിക്കല്‍ റിപ്പോര്‍ട്ട് വാങ്ങണം. യാത്രയ്ക്ക് 72 മണിക്കൂറിന് മുന്‍പ് അംഗീകൃത ഹെല്‍ത്ത് സെന്ററില്‍ നിന്നുളള കൊവിഡ് നെഗറ്റീവ് പരിശോധന ഫലവും വേണം. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അല്ലെങ്കില്‍ പ്രാഥമിക പരിചരണ കോര്‍പറേഷന്‍ വെബ്‌സൈറ്റുകളില്‍ നിന്നും ഓണ്‍ലൈനായി ക്രോണിക് കണ്ടീഷന്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.