1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2021

സ്വന്തം ലേഖകൻ: കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ൻ ഹെ​ൽ​ത്ത്​​ കാ​ർ​ഡ്​ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഒ​ഴി​വാ​ക്കി. വാ​ക്​​സ​ി​ൻ സ്വീ​ക​രി​ക്കാ​ൻ ഇ​നി മു​ത​ൽ ഹ​മ​ദ്​ ഹെ​ൽ​ത്ത്​​ കാ​ർ​ഡി​‍െൻറ ആ​വ​ശ്യ​മി​ല്ലെ​ന്ന്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എ​ന്നാ​ൽ, സാ​ധു​വാ​യ ഖ​ത്ത​ർ ഐ.​ഡി കാ​ർ​ഡ്​ നി​ർ​ബ​ന്ധ​മാ​ണ്. മൊ​ൈ​ബ​ലി​ലെ ഇ​ഹ്​​തി​റാ​സ്​ ആ​പ്പി​ൽ പ​ച്ച സ്​​റ്റാ​റ്റ​സ്​ ഉ​ണ്ടാ​വു​ക​യും വേ​ണം.

നി​ല​വി​ൽ ഖ​ത്ത​റി​‍െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള 27 പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ഖ​ത്ത​ർ നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ സെൻറ​റി​ലെ (ക്യു.​എ​ൻ.​സി.​സി) കേ​ന്ദ്ര​ത്തി​ലും ലു​ൈ​സ​ലി​ലെ​യും വ​ക്​​റ ജ​നൂ​ബ്​ സ്​​റ്റേ​ഡി​യ​ത്തി​ലെ​യും ഡ്രൈ​വ്​ ത്രൂ ​സെൻറ​റു​ക​ളി​ലും വാ​ക്​​സ​ി​ൻ ല​ഭ്യ​മാ​ണ്.

ൈഡ്ര​വ്​ ത്രൂ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ സെ​ക്ക​ൻ​ഡ്​ ഡോ​സ്​ മാ​ത്ര​മേ ന​ൽ​കു​ന്നു​ള്ളൂ. ഫൈ​സ​ർ, മൊ​ഡേ​ണ വാ​ക്​​സി​നു​ക​ളാ​ണ്​ എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​ത്. വാ​ക്​​സി​നേ​ഷ​ന്​ ഹെ​ൽ​ത്ത്​ കാ​ർ​ഡ്​ നി​ർ​ബ​ന്ധ​മാ​യ​തി​നാ​ൽ കാ​ർ​ഡി​ല്ലാ​ത്ത​വ​ർ ഇ​തി​നാ​യി നെ​​ട്ടോ​ട്ട​മോ​ടു​ക​യാ​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ൾ​ക്കും കു​ടും​ബ​മാ​യ​ല്ലാ​തെ താ​മ​സി​ക്കു​ന്ന​വ​ർ​ക്കും ഹെ​ൽ​ത്ത്​ കാ​ർ​ഡ്​ എ​ടു​ക്കാ​ൻ അ​​ബൂ​​ഹ​​മൂ​​ർ റി​​ലീ​​ജി​​യ​​സ് കോം​​പ്ല​​ക്സി​​ന് അ​​ടു​​ത്തു​​ള്ള ഖ​​ത്ത​​ർ റെ​​ഡ്ക്ര​സ​ൻ​റ്​ ആ​ശു​പ​ത്രി​യി​ൽ മാ​ത്ര​മേ സൗ​ക​ര്യ​മു​ള്ളൂ.

ഖ​ത്ത​റി​ൽ നി​ന്ന്​ വാ​ക്​​സി​‍െൻറ ര​ണ്ടു​ഡോ​സും സ്വീ​ക​രി​ച്ച​വ​ർ രാ​ജ്യ​ത്ത്​ നി​ന്ന്​ പു​റ​ത്തു​പോ​യി ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ തി​രി​ച്ചെ​ത്തി​യാ​ൽ ക്വാ​റ​ൻ​റീ​ൻ ആ​വ​ശ്യ​മി​ല്ല. ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള കോ​വി​ഡ്​ ഭീ​ഷ​ണി കൂ​ടു​ത​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ വ​രു​ന്ന​വ​ർ​ക്ക്​ ഖ​ത്ത​റി​ൽ ഒ​രാ​ഴ്​​ച ഹോ​ട്ട​ൽ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​ണ്. വ​ൻ പ​ണ​ചെ​ല​വാ​ണ്​ ഇ​തി​ന്. ഇ​തോ​ടെ ഹെ​ൽ​ത്ത് ​കാ​ർ​ഡ്​ എ​ടു​ക്കാ​ൻ അ​ബൂ​ഹ​മൂ​ർ ആ​ശു​പ​ത്രി​യി​ൽ വ​ൻ​തി​ര​ക്കാ​ണ്​ അ​നു​ഭ​വ​െ​പ്പ​ടു​ന്ന​ത്.

വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ൻ ഇ​നി​മു​ത​ൽ ഹെ​ൽ​ത്ത്​ കാ​ർ​ഡ്​ ആ​വ​ശ്യ​മി​ല്ലെ​ന്ന അ​റി​യി​പ്പ്​ വ​ന്ന​ത്​ ആ​യി​ര​ക്ക​ണ​ക്കി​ന്​ ആ​ളു​ക​ൾ​ക്ക്​ ആ​ശ്വാ​സ​ക​ര​മാ​യി​ട്ടു​ണ്ട്. വാ​ക്​​സി​നെ​ടു​ക്കാ​ൻ ആ​വ​ശ്യ​മി​െ​ല്ല​ങ്കി​ലും എ​ല്ലാ​വ​രും ഹെ​ൽ​ത്ത്​ കാ​ർ​ഡി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​ക്കു​ള്ള അ​ടി​സ്​​ഥാ​ന രേ​ഖ​യാ​ണി​ത്.

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ യാത്രാ, പ്രവേശന നയങ്ങൾ പ്രകാരം കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളിൽ നിന്നെത്തുന്ന (മന്ത്രാലയത്തിന്റെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത) ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നിർബന്ധിത ഹോട്ടൽ ക്വാറന്റീനിൽ ഇളവു ലഭിക്കും. നിശ്ചിത വ്യവസ്ഥകൾ പാലിക്കണമെന്ന് മാത്രം.

മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ യാത്രാ, പ്രവേശന നയങ്ങൾ പ്രകാരം 7 വിഭാഗങ്ങൾക്ക് ഹോട്ടൽ ക്വാറന്റീനിൽ ഇളവു ലഭിക്കും. ഈ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ ഹോം ക്വാറന്റീൻ വ്യവസ്ഥകൾ പാലിക്കുമെന്ന പ്രതിഞ്ജാ പത്രം ഒപ്പിട്ടു നൽകണം. 18 വയസ്സിൽ താഴെയുള്ളവരുടെ രക്ഷിതാക്കളോ പ്രതിനിധികളോയാണ് ഒപ്പിടേണ്ടത്.

മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കോവിഡ് പരിശോധനാ കേന്ദ്രങ്ങളുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ കൈവശം യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ്-പിസിആർ പരിശോധന സർട്ടിഫിക്കറ്റ് ഉണ്ടാകണം. ഖത്തർ അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ ഇല്ലാത്ത രാജ്യങ്ങളിൽ നിന്നാണെങ്കിൽ ഹമദ് വിമാനത്താവളത്തിൽ കോവിഡ് പരിശോധനയ്ക്ക് വിധേയമാകണം. പരിശോധനയിൽ പോസിറ്റീവ് എങ്കിൽ ക്വാറന്റീൻ വ്യവസ്ഥ പാലിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.