1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2022

സ്വന്തം ലേഖകൻ: ഖത്തറിലെ സന്ദര്‍ശകര്‍ക്ക് വീട് വാടകയ്ക്ക് നല്‍കാന്‍ ഇനി സൗജന്യ ലൈസന്‍സ് ലഭിക്കും. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഫിഫ ഖത്തര്‍ ലോകകപ്പിനും അതിന് ശേഷവും രാജ്യത്തേക്ക് വരുന്ന സന്ദര്‍ശകര്‍ക്ക് പാര്‍പ്പിട യൂണിറ്റുകള്‍ കുറച്ചു കാലത്തേക്ക് വാടകയ്ക്ക് റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ഉടമകള്‍ക്ക് ലൈസന്‍സ് സൗജന്യമായി ലഭിക്കും.

അഞ്ച് വര്‍ഷത്തെ ഹോളിഡേ ഹോം ലൈസന്‍സാണ് ഇത്തരത്തില്‍ കിട്ടുന്നത്. സ്വദേശികള്‍ക്കും നിക്ഷേപകര്‍ക്കും ലളിതമായ നടപടിക്രമങ്ങളിലൂടെ ഒരാഴ്ചയ്ക്കുള്ളില്‍ സൗജന്യമായി ഹോളിഡേ ഹോം ലൈസന്‍സ് ലഭിക്കും. ഖത്തര്‍ ടൂറിസമാണ് ഹോളിഡേ ഹോം ലൈസന്‍സുകള്‍ നല്‍കുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം പുതുക്കാവുന്ന തരത്തിലാണ് ലൈസന്‍സ് ഉള്ളത്.

ഹോളിഡേ ഹോം ലൈസന്‍സ് ഇല്ലാതെ വീടുകള്‍ വാടകയ്ക്ക് നല്‍കിയാല്‍ കനത്ത ശിക്ഷ ലഭിക്കും. പരമാവധി രണ്ട് വര്‍ഷം തടവും 2 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ കിട്ടും. ഖത്തര്‍ ടൂറിസം പ്രഖ്യാപിച്ച നിശ്ചിത മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കുന്നവര്‍ക്കാണ് ലൈസന്‍സ് ലഭിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.