1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 4, 2022

സ്വന്തം ലേഖകൻ: രാജ്യത്ത് നിയമം ലംഘിച്ച് തുടരുന്ന പ്രവാസികൾക്ക് രേഖകൾ ശരിയാക്കാനുള്ള സമയപരിധി നീട്ടി ഖത്തർ. ഡിസംബർ 31 വരെ നൽകിയിരുന്ന സമയം ആണ് ഖത്തർ നീട്ടിയിരിക്കുന്നത്. ഖത്ത‍ർ ആഭ്യന്തര മന്ത്രാലയം ആണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. 2022 മാർച്ച്‌ 31 വരെയാണ് സമയം നൽകിയിരിക്കുന്നത്.

കമ്പനികൾക്കും തൊഴിലാളികൾക്കും അവരുടെ സ്റ്റാറ്റസ് നിയമവിധേയമാക്കുന്നതിനും ഒത്തുതീർപ്പ് നടത്തുന്നതിനും ഈ സമയം മതിയാകും. അതിന് വേണ്ടിയാണ് അധികൃതർ സമയം നീട്ടി നൽകിയിരിക്കുന്നത്. ഒത്തുതീർപ്പ് തുകയിൽ 50 ശതമാനം ഇളവ് ഈ സമയത്ത് ലഭിക്കും. സെർച്ച് ആൻഡ് ഫോളോ അപ്പ്‌ വിഭാഗത്തിൽ അപേക്ഷ നൽകിയാണ് രേഖകൾ ശരിയാക്കേണ്ടത് എന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. തിനായി ഉമ്മുസലാൽ, മുസൈമീർ, അൽവക്ര, അൽ റയ്യാൻ എന്നിവിടങ്ങളിൽ രേഖകൾ ശരിയാക്കാൻ പ്രത്യേക കേന്ദ്രങ്ങളുണ്ട്.

ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാരിൽ നിന്നും കസ്റ്റംസ് അധികൃതർ ലഹരി ഗുളികകൾ പിടികൂടി. അനധികൃതമായി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ഗുളികഖൽ ആണ് പിടിക്കൂടിയിരിക്കുന്നത്. 130ഓളം നിരോധിത ലഹരി ഗുളികകൾ ആണ് ഇദ്ദേഹത്തിന്റെ കെെവശം ഉണ്ടായിരുന്നത്. പിടിച്ചെടുത്ത ഗുളികകളുടെ ചിത്രങ്ങൾ അധികൃതർ പുറത്തുവിട്ടു.

ലഹരി ഗുളികകളും, മനോരോഗ ചികിത്സക്കുള്ള നിരോധിത പട്ടികയിലുള്ള ഗുളികളും കെെവശം വെക്കുന്നത് തെറ്റാണെന്ന് ഖത്തര്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്‍റ് മുന്നറിയിപ്പ് നൽകി. നിരോധിത മരുന്നുകളുടെ പട്ടിക നേരത്തെ തന്നെ ഖത്തർ പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധിത പട്ടികയിലുള്ള മരുന്നുകൾ കൊണ്ടുവരുന്നവരെ രാജ്യത്തിന്റെ നിയമങ്ങൾ അനുസരിച്ച് ശിക്ഷിക്കും എന്നാണ് അധികൃതർ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.