1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2021

സ്വന്തം ലേഖകൻ: ഖത്തറിൽ വിദേശത്ത് നിന്ന് എത്തുന്നവരിൽ ഹോം ക്വാറന്റീനിൽ കഴിയാൻ അനുമതിയുള്ള വിഭാഗങ്ങളുടെ പുതുക്കിയ പട്ടിക പ്രാബല്യത്തിലായി. 65 വയസ്സും അതിൽ കൂടുതലും പ്രായമുള്ളവർക്കും നിശ്ചിത വിഭാഗങ്ങളിലുള്ളവർക്കുമാണു ഹോംക്വാറന്റീൻ അനുമതി.

പട്ടികയിലുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ളവർ ഹോം ക്വാറന്റീനിൽ കഴിയണമെങ്കിൽ ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) മൈ ഹെൽത്ത് പോർട്ടലിൽ റജിസ്റ്റർ ചെയ്ത് മെഡിക്കൽ റിപ്പോർട്ട് എടുക്കണം. അല്ലെങ്കിൽ എച്ച്എംസി, പ്രാഥമിക പരിചരണ കോർപറേഷൻ എന്നിവയുടെ വെബ്‌സൈറ്റിൽ നിന്നു ലഭിക്കുന്ന ക്രോണിക് കണ്ടീഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് അംഗീകൃത കൊവിഡ്-19 പരിശോധനാ കേന്ദ്രത്തിൽ നടത്തിയ കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലവും വേണം.

മെഡിക്കൽ സർട്ടിഫിക്കറ്റും ക്രോണിക് കണ്ടീഷൻ സർട്ടിഫിക്കറ്റും ലഭിക്കണമെങ്കിൽ എച്ച്എംസിയുടെ ഹെൽത്ത് കാർഡ് അനിവാര്യമാണ്. വിദേശയാത്ര കഴിഞ്ഞെത്തുന്ന സ്വദേശികൾക്കും ഖത്തർ ഐഡിയുളള പ്രവാസി താമസക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമാണു ഹോം ക്വാറന്റീൻ ലഭിക്കുന്നത്.

ഖത്തറിൽ നിന്നു ബന്ധുക്കൾക്കൊപ്പം വിദേശത്തേക്ക് പോയവർ തിരികെ ഒറ്റയ്ക്ക് മടങ്ങി എത്തുകയാണെങ്കിൽ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്. അതേസമയം യുകെ, ദക്ഷിണാഫ്രിക്ക, നെതർലൻഡ്, ഡെൻമാർക്ക് എന്നിവിടങ്ങളിൽ നിന്നെത്തുന്നവർക്ക് ഹോട്ടൽ ക്വാറന്റീൻ മാത്രമേ അനുവദിക്കുകയുള്ളു.

ഹോം ക്വാറന്റീന്  അനുമതിയുള്ളവരുടെ പട്ടിക താഴെ

അറുപത്തിയഞ്ചും അതിൽ കൂടുതലും വയസ്സുള്ളവർ, അവയവ ശസ്ത്രക്രിയ, നട്ടെല്ല് മാറ്റിവെയ്ക്കൽ എന്നിവയ്ക്കു വിധേയരായവർ, ഇമ്യൂണോസപ്രസീവ് തെറപ്പി എടുത്തവർ, ഹൃദയത്തിന് തകരാർ ഉള്ളവർ, കൊറോണറി ആർട്ടറി രോഗമുള്ളവർ, ആസ്മയുള്ളവർ, അർബുദ രോഗികൾ. കീമോ, റേഡിയേഷൻ തെറപ്പി നടത്തുന്നവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ (5 വയസ്സുവരെയുള്ള കുട്ടികളുള്ളവർ), ഗുരുതരമായ വൃക്ക തകരാർ ഉള്ളവർ, ഡയാലിസിസ് ചെയ്യുന്നവർ, ഗുരുതരമായ കരൾ രോഗമുള്ളവർ, കാലുകൾ മുറിച്ചുമാറ്റേണ്ടി വന്ന രോഗികൾ, ദൈനംദിന കാര്യങ്ങൾക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമായുള്ള അംഗപരിമിതർ, അംഗവൈകല്യമുള്ള കുട്ടികളും അവരുടെ അമ്മമാരും, അപസ്മാരമുള്ളവർ, പ്രമേഹത്തെ തുടർന്ന് കാൽപാദത്തിന് ആരോഗ്യപ്രശ്നങ്ങളുള്ളവർ, യാത്രയ്ക്കു 10 ദിവസം മുൻപ് അടുത്ത ബന്ധുക്കൾ ആരെങ്കിലും മരിച്ചിട്ടുള്ളവർ, മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നവർ, അടച്ചിട്ട മുറിയിൽ കഴിയേണ്ടി വരുമ്പോൾ ആരോഗ്യാവസ്ഥ മോശമാകുന്നവർ, പ്രമേഹം മൂലം ന്യൂറോപ്പതി, വൃക്ക, റെറ്റിന രോഗങ്ങളുളളവർ അല്ലെങ്കിൽ പ്രമേഹത്തിന്റെ മറ്റു സങ്കീർണതകളുള്ളവർ, മുതിർന്നവർ ഒപ്പമില്ലാതെ എത്തുന്ന 18 വയസ്സിന് താഴെയുള്ളവർ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.