1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2021

സ്വന്തം ലേഖകൻ: ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുന്ന പ്രത്യേക ഡിജിറ്റൽ ഗൈഡ് പുറത്തിറക്കി. ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് തയാറാക്കിയ ഗൈഡ് വഴി ഖത്തർ യാത്രയ്ക്കുള്ള നിയമാവലികളും ഇളവുകളും എളുപ്പത്തിൽ മനസ്സിലാക്കാം.

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തറിലേക്ക് യാത്ര ചെയ്യണമെങ്കിൽ വിവിധ രാജ്യക്കാർക്ക് വ്യത്യസ്ത നിബന്ധനകളാണ്. നടപടിക്രമങ്ങളും ഇളവുകളും സംബന്ധിച്ച ആശയക്കുഴപ്പവും സംശയങ്ങളും വർധിച്ച സാഹചര്യത്തിൽ യാത്രക്കാരെ സഹായിക്കുകയെന്ന ലക്ഷ്യവുമായാണ് ഖത്തർ ഖത്തർ ഭരണകൂടത്തിനുകീഴിലെ കമ്മ്യൂണിക്കേഷൻസ് വിഭാഗം പുതിയ ഗൈഡ് പുറത്തിറക്കിയത്.

www.gco.gov.qa/en/travel എന്ന ലിങ്കിൽനിന്ന് ഗൈഡ് ഡൗൺലോഡ് ചെയ്യാം. ലിങ്ക് തുറന്നാൽ കാണുന്ന ആറ് ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. പുറപ്പെടുന്ന രാജ്യം, കോവിഡ് സ്ഥിതി, കൂടെ കുട്ടികൾ യാത്ര ചെയ്യുന്നുണ്ടോ, സന്ദർശിച്ച രാജ്യങ്ങൾ എന്നിങ്ങനെയുള്ള ആറ് ചോദ്യങ്ങൾക്ക് ഉത്തരം നൽകി ക്ലിക്ക് ചെയ്താൽ യാത്രയുമായി ബന്ധപ്പെട്ട നിബന്ധനകളും ഇളവുകളും നടപടിക്രമങ്ങളും അടങ്ങുന്ന ഗൈഡ് ലഭിക്കും. വാക്‌സിനേഷൻ, ക്വാറന്റൈൻ, കോവിഡ് ടെസ്റ്റുകൾ തുടങ്ങി യാത്രയിൽ പാലിക്കേണ്ട മാനദണ്ഡങ്ങളെല്ലാം ഗൈഡിൽ പറയുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.