
സ്വന്തം ലേഖകൻ: ഖത്തറും ഇന്ത്യയും തമ്മിൽ ഇരുരാജ്യങ്ങളിലേക്കും പ്രത്യേക വിമാനസർവിസുകൾ നടത്താനുള്ള എയർ ബബ്ൾ കരാറിെൻറ കാലാവധി ജനുവരി 31 വരെ നീട്ടി. നേരത്തേ ഇത് ഡിസംബർ 31 വരെയായിരുന്നു. ഇതിനിടക്ക് സാധാരണ വിമാന സർവിസുകൾ ആരംഭിക്കുകയാണെങ്കിൽ അതുവരെയായിരിക്കും കരാർ കാലാവധി. ഖത്തറിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാൻ വഴിയൊരുക്കിയ എയർബബ്ൾ കരാർ ആഗസ്റ്റ് 18നാണ് പ്രാബല്യത്തിൽ വന്നത്. കരാർ പ്രകാരം നിലവിൽ ഇന്ത്യൻ വിമാനകമ്പനികളും ഖത്തർ എയർവേസും ഇരുരാജ്യങ്ങളിലേക്കും സർവിസ് നടത്തുന്നുണ്ട്. ഇന്ത്യൻ വ്യോമയാന മന്ത്രാലയവും ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ആകെയുള്ള മൊത്തം സീറ്റുകൾ ഇന്ത്യൻ കമ്പനികളും ഖത്തർ എയർവേസും പങ്കുവെച്ചാണ് സർവിസ് നടത്തുന്നത്.
ഖത്തർ വിസയുള്ള ഏത് ഇന്ത്യക്കാരനും ഖത്തറിലേക്ക് മടങ്ങിയെത്താം. ഖത്തരി പൗരന്മാർക്കും യാത്ര ചെയ്യാം. എന്നാൽ ഖത്തറിലേക്ക് മാത്രമുള്ളവരാകണം യാത്രക്കാർ. ആഗസ്റ്റ് ഒന്നുമുതൽ ഐഡി കാലാവധി കഴിഞ്ഞ ഇന്ത്യക്കാർ റീ എൻട്രി പെർമിറ്റ് എടുത്ത് ഖത്തറിലേക്ക് മടങ്ങിയെത്തുന്നുണ്ട്.
https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തർ പോർട്ടൽ വഴിയാണ് പെർമിറ്റിന് അപേക്ഷ നൽകേണ്ടത്. വിസാകാലാവധി കഴിഞ്ഞവർക്കുള്ള ഫീസ് ഖത്തർ ഒഴിവാക്കിയിട്ടുമുണ്ട്.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കോവിഡ് വാക്സിൻ കുത്തിവെപ്പെടുത്തു.പ്രധാനവ്യക്തിത്വങ്ങൾ, ആരോഗ്യമന്ത്രലയം ഉദ്യോഗസ്ഥർ തുടങ്ങിയ നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ കുത്തിവെെപ്പടുത്തിരിക്കുന്നത്. രാജ്യത്ത് ഡിസംബർ 23 മുതലാണ് കോവിഡ്^19 വാക്സിൻ കാമ്പയിൻ തുടങ്ങിയത്.
പ്രത്യേകം സൗകര്യങ്ങെളാരുക്കിയ ഏഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെയാണ് കുത്തിവെപ്പ് നൽകുന്നത്.അൽവജ്ബ, ലിബൈബ്, അൽ റുവൈസ്, ഉംസലാൽ, റൗദത് അൽ ഖെയ്ൽ, അൽ തുമാമ, മുഐദർ എന്നീ ഏഴ് ഹെൽത്സെൻററുകളാണിവ.
70 വയസ്സിന് മുകളിലുള്ളവർ, ദീർഘകാലരോഗമുള്ള ദീർഘകാലപരിചരണം ആവശ്യമുള്ള മുതിർന്നവർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ കോവിഡ് വാക്സിൻ നൽകുന്നത്. ഫൈസർ ബയോൻടെക് കമ്പനിയുടെ വാക്സിനാണ് നിലവിൽ നൽകുന്നത്. ആദ്യഘട്ടത്തിൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ അർഹരായവർക്ക് ബന്ധപ്പെട്ട ആശുപത്രികളിൽനിന്ന് അറിയിപ്പ് ലഭിക്കും.
പിന്നീട് അവർ നേരിട്ട് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷ(പി.എച്ച്.സി.സി)െൻറ ഏഴ് ഹെൽത്ത് സെൻററുകളിൽ നേരിട്ട് എത്തിയാണ് കോവിഡ് വാക്സിൻ സ്വീകരിക്കേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല