1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2020

സ്വന്തം ലേഖകൻ: ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ വി​വി​ധ സേ​വ​ന​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക്​ സൗ​ക​ര്യ​പ്ര​ദ​മാ​യി എ​ത്തി​ക്കാ​നാ​യി പ്ര​ത്യേ​ക മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കു​മെ​ന്ന്​ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക്​ മി​ത്ത​ൽ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്​​ച വൈ​കു​ന്നേ​രം എം​ബ​സി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ലാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നി​ല​വി​ൽ എം​ബ​സി വെ​ബ്​​സൈ​റ്റ്​ മു​ഖേ​ന ആ​ളു​ക​ൾ​ക്ക്​ അ​പ്പോ​യി​ൻ​റ്​​മെൻറു​ക​ൾ എ​ടു​ക്കാ​നും സേ​വ​ന​ങ്ങ​ൾ തേ​ടാ​നും സൗ​ക​ര്യ​മു​ണ്ട്. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള അ​പ്പോ​യ്​​ൻ​മെൻറു​ക​ൾ​ക്ക്​ പ്ര​ത്യേ​ക സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​തി​ന്​ പു​റ​മേ​യാ​ണ്​ പ്ര​ത്യേ​ക മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ​കൂ​ടി പു​റ​ത്തി​റ​ക്കു​ന്ന​തെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യും ഖ​ത്ത​റു​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്​ തി​പ്പെ​ടു​ക​യാ​ണ്. വ്യാ​പാ​ര​മേ​ഖ​ല​യി​ൽ ഇ​ന്ത്യ​യു​ടെ മു​ഖ്യ​പ​ങ്കാ​ളി​യാ​ണ്​ ഖ​ത്ത​ർ. ഖ​ത്ത​റി​െൻറ മൂ​ന്നാ​മ​ത്​ വ​ലി​യ വ്യാ​പാ​ര​പ​ങ്കാ​ളി​യാ​ണ്​ ഇ​ന്ത്യ. അം​ബാ​സ​ഡ​റാ​യി ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​തി​നു​ശേ​ഷം അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി, വി​വി​ധ മ​ന്ത്രി​മാ​ർ, വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​മു​ഖ​രു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യി​ട്ടു​ണ്ട്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ​യു​മാ​യി കൂ​ടു​ത​ൽ സ​ഹ​ക​ര​ണം ഉ​ണ്ടാ​ക്കാ​ൻ ഖ​ത്ത​ർ അ​ധി​കൃ​ത​ർ ഏ​റെ താ​ൽ​പ​ര്യം കാ​ണി​ക്കു​ന്നു​ണ്ട്.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക്ക്​ ഏ​െ​റ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന രാ​ജ്യ​മാ​ണ്​ ഖ​ത്ത​ർ. വി​വി​ധ യൂ​നി​വേ​ഴ്​​സി​റ്റി​ക​ൾ, വി​വി​ധ യൂ​നി​വേ​ഴ്​​സി​റ്റി ശാ​ഖ​ക​ൾ തു​ട​ങ്ങി​യ​വ ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഹ​മ​ദ്​ ബി​ൻ ഖ​ലീ​ഫ യൂ​നി​വേ​ഴ്​​സി​റ്റി അ​ട​ക്ക​മു​ള്ള വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളു​െ​ട ത​ല​വ​ന്മാ​രു​മാ​യും ച​ർ​ച്ച ന​ട​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ സ്​​ഥാ​പ​ന​ങ്ങ​ൾ വ​രും​കാ​ല​ത്ത്​ ഖ​ത്ത​റി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും.

പു​ണെ ഓ​പ​ൺ യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ ശാ​ഖ 2021 മ​ധ്യ​ത്തോ​ടെ ഖ​ത്ത​റി​ൽ തു​ട​ങ്ങും. ഇ​തി​െൻറ ന​ട​പ​ടി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ബി.​എ​സ്​​സി, ബി.​എ​ഡ്, ബി.​എ തു​ട​ങ്ങി​യ കോ​ഴ്​​സു​ക​ൾ ഇ​വി​ടെ​യു​ണ്ടാ​കും. നി​ല​വി​ൽ 18 ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളാ​ണ്​ ഖ​ത്ത​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ര​ണ്ടു​പു​തി​യ സ്​​കൂ​ളു​ക​ൾ​കൂ​ടി ഉ​ട​ൻ തു​റ​ക്കും.ഖ​ത്ത​റി​ൽ ഏ​ഴു ല​ക്ഷം ഇ​ന്ത്യ​ക്കാ​രാ​ണു​ള്ള​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി​സ​മൂ​ഹ​മാ​ണ്​ ഇ​ന്ത്യ​ക്കാ​ർ.

ഇ​തി​നാ​ൽ എം​ബ​സി​യു​ടെ വി​വി​ധ സേ​വ​ന​ങ്ങ​ൾ ഖ​ത്ത​റി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഇ​ന്ത്യ​ക്കാ​രെ തേ​ടി​ച്ചെ​ല്ലു​ന്ന ത​ര​ത്തി​ൽ കോ​ൺ​സു​ലാ​ർ ​ക്യാ​മ്പു​ക​ൾ ന​ട​ത്തും. ദോ​ഹ​യി​ൽ​നി​ന്ന്​​ ദൂ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ത്യേ​ക കോ​ൺ​സു​ലാ​ർ ക്യാ​മ്പു​ക​ൾ പ​തി​വാ​യി ന​ട​ത്താ​നാ​ണ്​ പ​ദ്ധ​തി. ക​ഴി​ഞ്ഞ ദി​വ​സം ഏ​ഷ്യ​ൻ ടൗ​ണി​ലെ ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ക്യാ​മ്പ്​ ന​ട​ത്തി​യി​രു​ന്നു.

ഇന്ത്യൻ എംബസിയുടെ അപെക്​സ്​ സംഘടനകളായ ഇന്ത്യൻ കൾച്ചറൽ സെൻറർ (ഐ.സി.സി), ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ്​ ഫോറം (ഐ.സി.ബി.എഫ്​), ഇന്ത്യൻ സ്​പോർട്​സ്​ സെൻറർ (ഐ.എസ്​.സി) എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പ്​ ഡിസംബർ 26ന്​ നടക്കും. കോവിഡ്​ പശ്ചാത്തലത്തിൽ ഇത്തവണ ഓൺലൈനായാണ്​ തൈരഞ്ഞെടുപ്പ്​.

നാമനിർദേശക പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 13 ആണ്​. 16 ആണ്​ പിൻവലിക്കാനുള്ള അവസാന തീയതി. 18ന്​ അന്തിമസ്​ഥനാർഥി പട്ടിക പ്രസിദ്ധീകരിക്കും. പ്രസിഡൻറ്​, നാല്​ മാനേജ്​മെൻറ്​ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ തെരഞ്ഞെടുപ്പ്​ ഡിസംബർ 26ന്​ നടക്കും. തെരഞ്ഞെടുപ്പി​െൻറ സമയം പിന്നീട്​ അറിയിക്കും. അനുബന്ധ സംഘടനകളിൽനിന്നുള്ള മൂന്ന്​ എം.സി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്​ ഡിസംബർ 26ന്​ നടക്കും. സമയം പിന്നീട്​ അറിയിക്കും. അന്ന്​ തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകുമെന്ന്​ ഇന്ത്യൻ എംബസി അറിയിച്ചു.

അതേസമയം, ഇന്ത്യൻ ബിസിനസ്​ ആൻഡ്​​ പ്രഫഷനൽസ്​ കൗൺസിൽ (ഐ.ബി.പി.സി) സംഘടനയു​െട തെരഞ്ഞെടുപ്പ്​ തൽക്കാലം നടക്കില്ല. ഭരണത്തിനായി അഡ്​ഹോക്ക്​ കമ്മിറ്റി രൂപവത്​കരിക്കുകയാണ്​ ഐ.ബി.പി.സിയുടെ കാര്യത്തിൽ ചെയ്യുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.