
സ്വന്തം ലേഖകൻ: ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്‍റെ ആസ്ഥാനമായ എംബസിയുടെ പുതിയ കെട്ടിടത്തിന് ബുധനാഴ്ച ശിലാസ്ഥാപന നിർവഹിക്കും. ഉച്ച ഒരു മണിക്ക് നടക്കുന്ന ശിലാസ്ഥാപന ചടങ്ങിൽ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പങ്കെടുക്കും.
മന്ത്രി ബുധനാഴ്ച രാവിലെ ദോഹയിലെത്തും. പൊതുജനങ്ങൾക്ക് ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല. എന്നാൽ, ഇന്ത്യൻ എംബസിയുടെ ഫേസ്ബുക്, യൂട്യൂബ് പേജുകൾ വഴി ചടങ്ങുകളുടെ തത്സമയ സംപ്രേഷണമുണ്ടാവുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
ലിങ്ക്: https://www.facebook.com/IndianEmbassyQatar
ഇന്ത്യൻ എംബസിക്ക് പുതിയ ആസ്ഥാന മന്ദിരം നിർമിക്കാൻ ഖത്തർ സർക്കാൻ ഭൂമി അനുവദിച്ച കാര്യം റിപ്പബ്ലിക് ദിന ചടങ്ങിൽ അംബാസഡർ ഡോ. ദീപക് മിത്തൽ പ്രഖ്യാപിച്ചിരുന്നു. വെസ്റ്റ്ബേയിലെ നയതന്ത്ര മേഖലയിലാണ് എംബസിക്ക് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിക്കാൻ ഖത്തർ സർക്കാർ ഭൂമി നൽകിയത്.
ബുനാഴ്ച ശിലാസ്ഥാപനം നിർവഹിക്കുന്നതിനു പിന്നാലെ നിർമാണ പ്രവർത്തനങ്ങളും ആരംഭിക്കും. അധികം വൈകാതെ നിർമാണം പൂർത്തിയാക്കാനാണ് നീക്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല