
സ്വന്തം ലേഖകൻ: ഇന്ത്യൻ എംബസിയുടെ പ്രതിമാസ ഓപ്പൺ ഫോറം നാളെ ഒനൈസയിലെ എംബസി ആസ്ഥാനത്ത് നടക്കും. ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തലാണ് ഫോറം നയിക്കുന്നത്. ഉച്ചയ്ക്കു ശേഷം 3.00 മുതൽ വൈകിട്ട് 5.00 വരെ നടക്കുന്ന പരിപാടിയിൽ എംബസിയിൽ നേരിട്ടെത്തിയോ അല്ലെങ്കിൽ സൂം വേദിയിലൂടെയോ പങ്കെടുക്കാം.
30ന് വൈകിട്ട് 4.00നും 5.00നും ഇടയിൽ 3095 2526 എന്ന ടെലിഫോൺ നമ്പറിൽ വിളിച്ചും പരാതികൾ അറിയിക്കാം. നേരിട്ട് പരാതികൾ സമർപ്പിക്കാൻ ഉച്ചയ്ക്ക് 3.00നും 4.00നും ഇടയിൽ എംബസിയിൽ എത്തണം. സൂം വേദിയിൽ വൈകിട്ട് 4.00 മുതൽ 5.00 വരെ പങ്കെടുക്കാം. സൂം ഐഡി: 830 1392 4063, പാസ്‌കോഡ്: 121 800.
ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 30952526 എന്ന നമ്പറിലോ labour.doha@mea.gov.in എന്ന ഈ മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
അതിനിടെ, ഖത്തറില്‍ ഇന്ത്യന്‍ എംബസി പ്രവാസികള്‍ക്കായി ഒക്ടോബര്‍ ഒന്നിന് പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറവുമായി സഹകരിച്ചാണ് ക്യാംപ് സംഘടിപ്പിക്കുന്നത്.
പാസ്‌പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍, തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പരിഹാരം കാണുന്നതിനാണ് ക്യാമ്പ്. ഒക്ടോബര്‍ ഒന്നിന് വെള്ളിയാഴ്ച 10 മണി മുതല്‍ ഉച്ചയക്ക് 12 മണി വരെയാണ് കാംപ്. സാല്‍വ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഗേറ്റ് 151 സ്ട്രീറ്റ് 24-ലെ വെഞ്ച്വര്‍ ഗള്‍ഫ് ട്രെയിനിംഗ് സെന്ററില്‍ വെച്ചാണ് ക്യാംപ് നടക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല