1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2021

സ്വന്തം ലേഖകൻ: ഖത്തറിലെ എല്ലാ ഇന്ത്യക്കാരും ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്​റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ട്വിറ്ററിലാണ് എംബസി ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ എംബസി വെബ്സൈറ്റിൽ വലതുഭാഗത്തുള്ള ‘രജിസ്​ട്രേഷൻ ഫോർ ഇന്ത്യൻ നാഷനൽസ്​ റെസിഡൻറ്​ ഇൻ ഖത്തർ’ എന്ന ലിങ്കിൽ ക്ലിക്ക്​ ചെയ്​ത്​ പേര്​ രജിസ്​റ്റർ ചെയ്യണമെന്നാണ്​ എംബസിയുടെ നിർദേശം.

പേര്, ജനന തീയതി, ഇ-മെയിൽ അഡ്രസ്, ഫോൺ നമ്പർ, ഖത്തർ ഐഡി നമ്പർ, പാസ്പോർട്ട് നമ്പർ, ഫാമിലി സൈസ്, ജോലി, കമ്പനിയുടെ പേര്, ദോഹയിലെ അഡ്രസ്, നാട്ടിലെ അഡ്രസ്, നാട്ടിലെ കോൺടാക്ട് പേഴ്സൺ പേര്, ഫോൺ നമ്പർ എന്നിവയാണ് രജിസ്ട്രേഷൻ ഫോറത്തിൽ നൽകേണ്ട വിവരങ്ങൾ. രജിസ്​ട്രേഷൻ ലിങ്ക്​. https://indianembassyqatar.gov.in/indian_national_reg.

അതിനിടെ ഖത്തറിൽനിന്ന്​ മറ്റു രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യാനുദ്ദേശിക്കുന്ന എല്ലാവരും യാത്രാ പോളിസിയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ അറിഞ്ഞിരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂലൈ 12ന് പുതിയ യാത്രാനയം നിലവിൽവന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിൻ്റെ നിർദേശം. പൂർണമായും വാക്സിനെടുത്തവർക്ക് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയതോടെ നിരവധി പേരാണ് വേനലവധിക്കാലത്ത് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുക. ജൂലൈ എട്ടിനാണ് പുതിയ യാത്രാനയം ഖത്തർ പ്രഖ്യാപിച്ചത്.

യാത്രാനയവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ https://covid19.moph.gov.qa/EN/travelandreturnpolicy/Pages/default.aspx എന്ന ലിങ്കിൽ ലഭ്യമാണെന്നും യാത്ര ഉദ്ദേശിക്കുന്നവർ ലിങ്ക് സന്ദർശിച്ച് വിവരങ്ങൾ അറിഞ്ഞിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.