
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഗാർഹിക തൊഴിലാളികൾക്കും തൊഴിൽ നിയമലംഘനങ്ങളെക്കുറിച്ചു പരാതി നൽകാനുള്ള ഏകീകൃത ഓൺലൈൻ സംവിധാനത്തിന്റെ ആദ്യഘട്ടത്തിനു ഖത്തറിൽ തുടക്കം. സ്മാർട് ഫോണുകൾ, ടാബുകൾ എന്നിവ വഴി അതിവേഗം നടപടികൾ പൂർത്തിയാക്കാം. ഐഡി കാർഡ് വിവരങ്ങൾ, മൊബൈൽ നമ്പർ എന്നിവ സഹിതമാണ് പരാതി നൽകേണ്ടത്.
നോട്ടിഫിക്കേഷനുകളും മറ്റും ലഭിക്കാൻ മറ്റൊരു നമ്പർ കൂടി നൽകാനാകും. പരാതികൾ തൊഴിൽ-സാമൂഹിക മന്ത്രാലയത്തിന്റെ വിവരശേഖരത്തിൽ റജിസ്റ്റർ ചെയ്യും. പരാതികൾകൊപ്പം നൽകുന്ന രേഖകൾ അറ്റാച്ച് ചെയ്യുമ്പോൾ ഓരോ ഫയലും 10 എംബിയിൽ കൂടാതെ ശ്രദ്ധിക്കണം. പരാതി കിട്ടിയാലുടൻ ആവശ്യമെങ്കിൽ അന്വേഷണത്തിനു ഇൻസ്പെക്ടർമാരെ അയയ്ക്കും.
സന്ദർശക വീസയിൽ ജോലി ചെയ്യിക്കുക, താമസ സ്ഥലത്തെ അസൗകര്യങ്ങൾ, തൊഴിലിടങ്ങളിലെ നിയമലംഘനങ്ങൾ തുടങ്ങിയ എല്ലാ പ്രശ്നങ്ങളും ഉന്നയിക്കാം. പരാതികൾ കൂടുതൽ വേഗത്തിൽ റജിസ്റ്റർ ചെയ്യാൻ കഴിയും. തുടർനടപടിക്രമങ്ങൾ യഥാസമയം അറിയിക്കുകയും ചെയ്യും. സ്മാർട് സംവിധാനം അടുത്തഘട്ടത്തിൽ കൂടുതൽ വിപുലമാക്കുമെന്ന് അധികൃതർ അറിയിച്ചു.
പരാതി നൽകാനുള്ള ലിങ്ക് താഴെ:
https://www.adlsa.gov.qa/en/E-Services/Pages/E-ServiceDetails.aspx?EServiceName=Unified%20Platform%20for%20Complaints%20and%20Whistleblowers
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല