1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2021

സ്വന്തം ലേഖകൻ: ഖത്തറിലെ പ്രവാസി തൊഴിലാളികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തിച്ചുവന്ന വാക്‌സിനേഷന്‍ കേന്ദ്രം അടുച്ചുപൂട്ടിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ ഫോര്‍ ബിസിനസ് ആന്റ് ഇന്‍ഡസ്ട്രി ഇന്നു മുതലാണ് അടച്ചുപൂട്ടുക. പ്രവാസി ജീവനക്കാര്‍ക്ക് വാക്‌സിന്‍ വതരണം ചെയ്യുകയെന്ന ദൗത്യം പൂര്‍ത്തീകരിച്ച ശേഷമാണ് കേന്ദ്രം പ്രവര്‍ത്തനം നിര്‍ത്തിയത്.

ഇതിനകം 16 ലക്ഷം ഡോസുകളാണ് ഇവിടെ നിന്ന് പ്രവാസി ജീവനക്കാര്‍ക്കിടയില്‍ വിതരണം ചെയ്തതെന്ന് മന്ത്രാലയം അറിയിച്ചു. ഖത്തര്‍ ദേശീയ വാക്‌സിനേഷന്‍ ക്യാംപയിന്റെ ഭാഗമായി ബിസിനസ് മേഖലയിലും വ്യാവസായി മേഖലയിലും ജോലി ചെയ്യുന്ന പ്രവാസികളുടെ സൗകര്യാര്‍ഥമാണ് പ്രത്യേക കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.

ഖത്തറിലെ ഇത്രയേറെ പേര്‍ക്ക് വാക്‌സിന്‍ എത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് കേന്ദ്രത്തിന്റെ ചുമതലയുണ്ടായിരുന്ന ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ എമര്‍ജന്‍സി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ഖാലിദ് അബ്ദുല്‍ നൂര്‍ അറിയിച്ചു. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഘട്ടംഘട്ടമായി നടപ്പിലാക്കിയ വാക്‌സിനേഷന്‍ ക്യാംപയിനിലൂടെ വാക്‌സിന്‍ വിതരണം ചെയ്തതിലൂടെ കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളാവാന്‍ സാധിച്ചുവെന്നത് വലിയ നേട്ടമായാണ് തങ്ങള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലൊന്നായ ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ ഫോര്‍ ബിസിനസ് ആന്റ് ഇന്‍ഡസ്ട്രി, ഖത്തര്‍ ആരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍, ഖത്തര്‍ ചാരിറ്റി എന്നിവയുടെ സംയുക്ത സംരംഭമായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെയും കോണോകോ ഫിലിപ്‌സ് ഖത്തറിന്റെ സഹകരണത്തോടെയായിരുന്നു കേന്ദ്രത്തിന്റെ നടത്തിപ്പ്.

2021 ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിച്ച കേന്ദ്രത്തിലെ 300 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലായി 700 ആരോഗ്യ പ്രവര്‍ത്തകരായിരുന്നു ജോലി ചെയ്തിരുന്നത്. ഓരോ ദിവസവും ശരാശരി 25000 പേര്‍ക്കാണ് ഇവിടെ നിന്നും വാക്‌സിന്‍ വിതരണം ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.