1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2021

സ്വന്തം ലേഖകൻ: പുതിയ പ്രഖ്യാപനം വരുന്നതിനുമു​േമ്പ ​ഖത്തറി​േലക്കുള്ള ഹോട്ടൽ ക്വാറൻറീൻ ബുക്ക്​ ചെയ്​തവർക്ക്​ തുക നഷ്​ടമാവില്ല. മുഴുവൻ തുകയും തിരിച്ചുനൽകുമെന്നറിയിച്ചുകൊണ്ട്​ ഡിസ്​കവർ ഖത്തർ യാത്രക്കാർക്ക്​ മറുപടി നൽകി തുടങ്ങി. ബുക്ക്​​ ചെയ്​തതിെൻറ വിശദാംശങ്ങളും വാക്​സിനേറ്റഡ്​ സർട്ടിഫിക്കറ്റും ഡിസ്​കവർ ഖത്തറിന്​ ഇ-മെയിൽ ചെയ്​താൽ ഇതുസംബന്ധിച്ച അറിയിപ്പ്​ ലഭിച്ചു തുടങ്ങും.

60 ദിവസത്തിനുള്ളിൽ മുഴുവൻ തുകയും തിരിച്ചുലഭിക്കുമെന്ന്​ മറുപടി സന്ദേശങ്ങളിൽ അറിയിക്കുന്നു. മന്ത്രാലയത്തിൻെറ ഉത്തരവ്​ പ്രകാരം ഹോട്ടൽ ക്വാറൻറീൻ ഒഴിവാക്കപ്പെടുന്ന യാത്രക്കാർ ബുക്​ ചെയ്​ത തുക സംബന്ധിച്ച്​ കഴിഞ്ഞ ദിവസങ്ങളിൽ ആശങ്ക അറിയിച്ചിരുന്നു. 10 ദിവസത്തെ ക്വാറൻറീൻ തുക മുൻകൂറായി അടച്ച്​ ഹോട്ടൽ/ മുഖയ്​നിസ്​ ബുക്ക്​ ചെയ്യുകയാണ്​ പതിവ്​.

യാത്രാ നിയന്ത്രണങ്ങളിൽ ഖത്തർ പ്രഖ്യാപിച്ച ഇളവുകൾ ഇന്ന്​ പുലർച്ചെ മുതൽ പ്രാബല്യത്തിലായി. കൊച്ചിയിൽനിന്നുള്ള ഇൻഡിഗോ എയർലൈൻസ്​, ഹൈദരാബാദ്​, ന്യൂഡൽഹി, മുംബൈ, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിൽനിന്നുള്ള ഖത്തർ എയർവേസ്​ എന്നിവയുടെ വിമാനങ്ങളാണ്​ ​തിങ്കളാഴ്​ച ഇന്ത്യയിൽനിന്നായി ​ദോഹയി​ലിറങ്ങുന്നത്​.

രക്ഷിതാക്കൾ രണ്ടു​ ഡോസും സ്വീകരിച്ചവരാ​ണെങ്കിൽ 18ന്​ താഴെ പ്രായമുള്ള കുട്ടികൾക്ക്​ ​ഹോട്ടൽ ക്വാറൻറീൻ ആവശ്യമില്ലെന്ന ഏറ്റവും പുതിയ നിർദേശംകൂടി വന്നതോടെ കുടുംബ സമേതമുള്ള യാത്രകളും സജീവമായി. പെരുന്നാൾ അവധിക്ക്​ നാട്ടിലേക്കുള്ള യാത്ര കഴിഞ്ഞ ദിവസങ്ങളിൽതന്നെ സജീവമായി. നാട്ടിലുള്ള കുടുംബാംഗങ്ങൾ തിരികെ ഖത്തറിലേക്ക്​ മടങ്ങുന്നതും ഇന്നു​ മുതൽ സജീവമാകും.

കൊച്ചി, കോഴിക്കോട്​, കണ്ണൂർ എന്നിവിടങ്ങളിൽനിന്നും വരുംദിവസങ്ങളിൽ പുറപ്പെടാനിരിക്കുന്ന എയർ ഇന്ത്യ എക്​സ്​പ്രസ്​, ഇൻഡിഗോ എയർലൈൻസ്​, ഖത്തർ എയർവേസ്​ വിമാനങ്ങളിൽ ബുക്കിങ്​ അതിവേഗത്തിലാണ്​ പുരോഗമിക്കുന്നത്​. രണ്ടാഴ്​ച മുമ്പുവരെ പകുതിയോ അതിൽ കുറവോ സീറ്റുകൾ ഒഴിഞ്ഞു പറന്നിരുന്ന സ്​ഥാനത്താണിത്​.

വിമാനക്കമ്പനികൾ ഇന്ത്യയിലെ മറ്റ​ു​ പല നഗരങ്ങളിലേക്കും കൂടുതൽ സർവിസുകളും ആരംഭിക്കുന്നുണ്ട്​.ഇൻഡിഗോ എയർലൈൻസ്​ ആഗസ്​റ്റ്​ ഏഴു​ മുതൽ ട്രിച്ചിയിൽനിന്നും സർവിസ്​ ഷെഡ്യൂൾ ചെയ്​ത്​ ടിക്കറ്റ്​ ബുക്കിങ്​ ആരംഭിച്ചു. വരും ദിവസങ്ങളിൽ കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക്​ സർവിസുകൾ കൂടുമെന്നും റിപ്പോർട്ടുകളുണ്ട്​.നിലവിൽ ഇടവിട്ട ദിവസങ്ങളിലാണ്​ കണ്ണൂർ, കോഴിക്കോട്​ വിമാനത്താവളങ്ങളിൽനിന്ന്​ ഇൻഡിഗോയും എയർ ഇന്ത്യയും സർവിസ്​ നടത്തുന്നത്​.

രാജ്യത്തേക്ക് വരുന്ന എല്ലാ യാത്രക്കാരും ഇന്നു മുതൽ ഇഹ്‌തെറാസ് വെബ്‌സൈറ്റ് മുഖേന ഇ-റജിസ്‌ട്രേഷൻ പൂർത്തിയാക്കുകയും വേണം. യാത്രയ്ക്ക് കുറഞ്ഞത് 12 മണിക്കൂറിനുള്ളിൽ റജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. വാക്‌സിനെടുക്കാത്ത സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല.

ഖത്തറിൽ ഇന്നു മുതൽ കുടുംബ, ടൂറിസ്റ്റ് വീസകൾക്കുള്ള സേവനങ്ങൾ പുനരാരംഭിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നീണ്ട മാസങ്ങളായി നിർത്തിവച്ച സേവനമാണ് പുനരാരംഭിക്കുന്നത്. അതേസമയം വീസ ലഭിക്കുന്നവർ പൊതുജനാരോഗ്യ മന്ത്രാലയം നിഷ്‌കർഷിച്ചിരിക്കുന്ന യാത്രാ, പ്രവേശന, ക്വാറന്റീൻ വ്യവസ്ഥകൾ പാലിച്ചിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.