1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2022

സ്വന്തം ലേഖകൻ: ഖത്തറിലേക്ക് നോർക്ക റൂട്ട്‌സ് വഴി റിക്രൂട്ട്‌മെന്റിന് അവസരമൊരുങ്ങുന്നു. പ്രഫഷണലുകൾക്കും വിദഗ്ധ-അവിദഗ്ധ തൊഴിലാളികൾക്കും അവസരങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി നോർക്ക റൂട്ട്‌സ് ഡയറക്ടർ ജയകൃഷ്ണ മേനോൻ അധികൃതരുമായി ചർച്ച നടത്തി.

നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ നേതൃത്വം നൽകി. ദോഹയിലുള്ള തൊഴിലുടമകളുടെ സമ്മേളനം വിളിച്ചു ചേർത്ത് തൊഴിൽ അവസരങ്ങളുടെ സാധ്യതകൾ മനസ്സിലാക്കാനും ധാരണയായിട്ടുണ്ടെന്ന് ജയകൃഷ്ണമേനോൻ അറിയിച്ചു. സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത്ത് കൊളശ്ശേരി, റിക്രൂട്ട്‌മെന്റ് മാനേജർ ശ്യാം എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

അതിനിടെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടികൾ ശക്തമാക്കി ഖത്തർ തൊഴിൽ മന്ത്രാലയം. കഴിഞ്ഞ മാസം നടത്തിയ പരിശോധനകളിൽ 473 നിയമലംഘനങ്ങൾ കണ്ടെത്തി. രാജ്യത്താകെ 3600 ലേറെ പരിശോധനകളാണ് നടത്തിയത്. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് രണ്ടായിരത്തിലേറെ പരാതികളും ഇക്കാലയളവിൽ ലഭിച്ചു. ഇതിൽ 211 എണ്ണം തീർപ്പാക്കി. 827 പരാതികൾ ഒത്തുതീർപ്പ് സമിതിയുടെ മുന്നിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.