1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2023

സ്വന്തം ലേഖകൻ: രാജ്യത്ത് അനധികൃതമായി പ്രവർത്തിക്കുന്ന നഴ്‌സറികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് അംഗീകൃത നഴ്‌സറികളുടെ പട്ടിക പ്രസിദ്ധപ്പെടുത്തി വിദ്യാഭ്യാസ മന്ത്രാലയം. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ രാജ്യത്തെ 179 അംഗീകൃത നഴ്‌സറികളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടത്തി പ്രത്യേക പേജ് ആരംഭിച്ചു.

സ്്കൂളുകളെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ, ലൈസൻസോടെ പ്രവർത്തിക്കുന്ന സ്‌കൂളുകളുടെ മേൽവിലാസം ഉൾപ്പെടെയുള്ള പട്ടിക, നഴ്‌സറികളുടെ ഫോൺ നമ്പറുകളും ഇ-മെയിൽ വിലാസങ്ങളും, നഴ്‌സറികൾക്കു മേലുള്ള നിയന്ത്രണങ്ങൾ, പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികൾക്കുള്ള നഴ്‌സറികൾ , രക്ഷിതാക്കൾക്ക് അധികൃതരെ ബന്ധപ്പെടാനുള്ള മാർഗങ്ങൾ എന്നിവ പേജിൽ ഉൾപ്പെടുന്നു.

നഴ്‌സറികൾക്ക് സർക്കാർ ലൈസൻസ് സ്വന്തമാക്കുന്നതിനുള്ള രേഖകളും നടപടിക്രമങ്ങളും സംബന്ധിച്ച വിവരങ്ങളുമുണ്ട്. അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ വിവരങ്ങൾ ലഭ്യമാണ്. ലൈസൻസ് ഇല്ലാത്ത നഴ്‌സറികളുടെ പ്രവർത്തനം ഇല്ലാതാക്കാനും നിയമപരമായ നടപടികൾ സ്വീകരിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ‘ജാഗ്രത പാലിക്കാം’ എന്ന സംരംഭം.

അനധികൃതമായി പ്രവർത്തിക്കുന്ന നഴ്‌സറികൾ ശ്രദ്ധയിൽപ്പെട്ടാൽ കുട്ടികളുടെ സുരക്ഷയെ കരുതി ഇക്കാര്യം അധികൃതരെ ഉടനടി അറിയിക്കണം. pnd@edu.gov.qa എന്ന ഇ-മെയിൽ മുഖേനയും അധികൃതരുമായി ബന്ധപ്പെടാം. നഴ്‌സറി പേജ് ലിങ്ക്: https://www.edu.gov.qa/en/Pages/nursdefault.aspx പേജിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പട്ടികയിൽ ദോഹ നഗരസഭയിലാണ് ഏറ്റവും കൂടുതൽ നഴ്‌സറി സ്‌കൂളുകൾ-62 എണ്ണം. രണ്ടാമത് അൽ റയാൻ ആണ്-58 എണ്ണം. അൽ വക്രയിൽ 16 നഴ്‌സറി സ്‌കൂളുകളാണുള്ളത്.

ഓരോ ഏരിയകളിലെയും ആവശ്യകതയും ജനസംഖ്യയും അനുസരിച്ചാണ് നഴ്‌സറി സ്‌കൂളുകൾക്ക് ലൈസൻസ് അനുവദിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കർശന മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാണ് നഴ്‌സറികളുടെ പ്രവർത്തനം. ആരോഗ്യ– സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണോ പ്രവർത്തനം എന്നുറപ്പാക്കാൻ നഴ്‌സറി വകുപ്പിന്റെ നേതൃത്വത്തിൽ കൃത്യമായ പരിശോധനയും നടത്തുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.