
സ്വന്തം ലേഖകൻ: ഖത്തറില്‍ പഴയ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധി വീണ്ടും നീട്ടി. ഈ വര്‍ഷം ഡിസംബര്‍ 31 വരെ നോട്ടുകള്‍ മാറാമെന്ന് ബാങ്കുകള്‍ അറിയിച്ചു. പഴയ നോട്ടുകള്‍ മാറിയെടുക്കാനായി നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തിയതി ജൂലൈ ഒന്നായിരിരുന്നു.
ഈ തീരുമാനത്തില്‍ ഭേദഗതി വരുത്തിയതായും ഈ വര്‍ഷം ഡിസംബര്‍ 31 വരെ പഴയ നോട്ടുകള്‍ മാറാമെന്നും ഖത്തര്‍ നാഷണല്‍ ബാങ്ക് അറിയിച്ചു. ക്യൂ.എന്‍.ബി, ദോഹ ബാങ്ക്, ഖത്തര്‍ ഇസ്‍ലാമിക് ബാങ്ക് എന്നിവയുടെ ശാഖകള്‍, എ.ടി.എമ്മുകളിലെ ഡെപ്പോസിറ്റ് മെഷീന്‍ തുടങ്ങിയവ വഴി നോട്ടുകള്‍ മാറാം.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പതിനെട്ടിനാണ് ഖത്തര്‍ പുതിയ കറന്‍സികള്‍ പുറത്തിറക്കിയത്. ഒരു റിയാല്‍ മുതല്‍ അഞ്ഞൂറ് വരെയുള്ള മുഴുവന്‍ നോട്ടുകളും പുതുക്കിക്കൊണ്ടാണ് അഞ്ചാം സിരീസ് കറന്‍സികള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല