1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2020

സ്വന്തം ലേഖകൻ: ഫൈസറിന്റെ കൊവിഡ്-19 വാക്‌സീന്റെ ആദ്യ ബാച്ച് അടുത്ത ആഴ്ചകളിലായി ഖത്തറിലെത്തും. ഡിസംബര്‍ അവസാനിക്കുന്നതിന് മുന്‍പായി വാക്‌സീന്‍ എത്തുമെന്ന് പൊതുജനാരോഗ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഡോ.അബ്ദുള്‍ വഹാബ് അല്‍ മുസ്‌ലഹ് പറഞ്ഞു.

വാക്‌സീന്‍ നല്‍കുന്നതില്‍ വയോധികര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. വരും മാസങ്ങളിലായി മറ്റുള്ളവര്‍ക്കും വാക്‌സീന്‍ നല്‍കും. മൂന്നാഴ്ചക്കുള്ളില്‍ രണ്ടു ഡോസ് ആണ് നല്‍കുക.

പൊതുജനങ്ങള്‍ കൊവിഡ് വാക്‌സീന്‍ എടുക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ ചില സാഹചര്യങ്ങളില്‍ വാക്‌സിനേഷന്‍ നിര്‍ബന്ധിതമാകാനുള്ള സാധ്യതയുണ്ട്. യാത്രയ്ക്ക് അല്ലെങ്കില്‍ സ്റ്റേഡിയങ്ങളിലെ പ്രവേശനത്തിന് തുടങ്ങിയ കാര്യങ്ങളില്‍ വാക്‌സീന്‍ എടുക്കുന്നത് നിര്‍ബന്ധമാക്കിയേക്കുമെന്നും അല്‍ മുസ്‌ലഹ് വ്യക്തമാക്കി.

ഫൈസറിനെ കൂടാതെ മോഡേണയുമായും ഖത്തര്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യം മോഡേണയുടെ വാക്‌സീന്‍ എത്തുമെന്നാണ് നേരത്തെയുള്ള പ്രഖ്യാപനം. മോഡേണയുടെയും ബയോടെക്കുമായി ചേര്‍ന്നുള്ള ഫൈസറിന്റെയും വാക്‌സീന്‍ 90 ശതമാനത്തിലധികം ഫലപ്രദമെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ മുഴുവന്‍ പേര്‍ക്കും വാക്‌സീന്‍ സൗജന്യമാണെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കൊവിഡ് വാക്‌സീന്‍ എത്തിയാലും മുന്‍കരുതല്‍ വ്യവസ്ഥകള്‍ തുടര്‍ന്നും പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു.

അടുത്ത വർഷം മുതൽ പ്രവാസി താമസക്കാരുടെ വെള്ളത്തിന്റെ ബിൽതുക 20 ശതമാനം വർധിക്കും. 2021 ജനുവരി മുതൽ പുതിയ നടപടി പ്രാബല്യത്തിലാകും. പൊതുമരാമത്ത് വകുപ്പും ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷനും(കഹ്‌റാമ) ചേർന്നാണ് പുതിയ നടപടി കൈക്കൊണ്ടത്. കഹ്‌റാമയുടെ പ്രതിമാസ വെള്ളത്തിന്റെ ബിൽ തുകയിൽ മലിനജലം നീക്കുന്നതിനുള്ള സേവന ഫീസ് കൂടി ഉൾപ്പെടുത്തുന്നതിനെ തുടർന്നാണ് 20 ശതമാനം വർധന.

ജനുവരിയിലെ ബിൽ ഫെബ്രുവരി ആദ്യമാണ് ലഭിക്കുക എന്നതിനാൽ ഫെബ്രുവരി മുതൽ ബിൽതുകയിൽ 20 ശതമാനം വർധനയുണ്ടാകും. പ്രവാസി താമസക്കാർക്കും പ്രവാസികളുടെ വാണിജ്യ സ്ഥാപനങ്ങൾക്കുമാണ് (എല്ലാത്തരം) വെള്ളത്തിന്റെ ബിൽതുകയിൽ വർധന. സ്വദേശികൾക്ക് വ്യവസ്ഥ ബാധകമല്ല. നിലവിലെ ബിൽ തുക 300 റിയാൽ ആണെങ്കിൽ മലിനജലം നീക്കൽ സേവന ഫീസായി 60 റിയാൽ നൽകേണ്ടി വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.