1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2021

സ്വന്തം ലേഖകൻ: കോവിഡ് ഉയരുന്ന സാഹചര്യത്തിൽ ആശുപത്രി സന്ദർശന നയങ്ങൾ നിയന്ത്രിച്ച് അധികൃതർ. ഏഴ് കോവിഡ് കേന്ദ്രങ്ങളിൽ സന്ദർശകർക്ക് പ്രവേശനമില്ല. കോവിഡ് പോസിറ്റീവായി ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സന്ദർശക സുരക്ഷ കണക്കിലെടുത്താണ് ഹമദ് മെഡിക്കൽ കോർപറേഷനും (എച്ച്എംസി), പ്രാഥമിക പരിചരണ കോർപറേഷനുമാണ് പുതിയ നടപടി കൈക്കൊണ്ടത്.

എച്ച്എംസിയുടെ കീഴിലുള്ള കോവിഡ് ചികിത്സാ കേന്ദ്രങ്ങളായ അൽ വക്ര ആശുപത്രി, ഹസം മിബൈറിക് ജനറൽ ആശുപത്രി, കമ്യൂണിക്കബിൾ ഡിസീസ് സെന്റർ, ക്യൂബൻ ആശുപത്രി, റാസ് ലഫാൻ ആശുപത്രി, മിസൈദ്, സർജിക്കൽ സ്‌പെഷാലിറ്റി സെന്റർ എന്നിവിടങ്ങളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല.

പി.​എ​ച്ച്.​സി.​സി ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​നി മു​ത​ൽ അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത ചി​കി​ത്സ​ക​ൾ ഓ​ൺ​ലൈ​നി​ലൂ​ടെ മാ​ത്ര​മാ​യി​രി​ക്കും. കോ​വി​ഡ്​ രോ​ഗി​ക​ൾ കൂ​ടി​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ പു​തി​യ ക്ര​മീ​ക​ര​ണം. അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത സേ​വ​ന​ങ്ങ​ൾ മ​റ്റൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​ത് വ​രെ ടെ​ലി​ഫോ​ൺ, വി​ഡി​യോ വ​ഴി​യാ​യി​രി​ക്കു​മെ​ന്ന് ​പ്രൈ​മ​റി ഹെ​ൽ​ത്ത്​​ കെ​യ​ർ കോ​ർ​പ​റേ​ഷ​ൻ (പി.​എ​ച്ച്.​സി.​സി) അ​റി​യി​ച്ചു. പു​തി​യ തീ​രു​മാ​നം തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നി​ട്ടു​ണ്ട്.

രാ​ജ്യ​ത്ത് കോ​വി​ഡ്-19 കേ​സു​ക​ൾ വീ​ണ്ടും വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​മൂ​ഹ​ത്തിെൻറ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്തും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തിെൻറ ഭാ​ഗ​മാ​യു​മു​ള്ള സു​ര​ക്ഷാ മു​ൻ​ക​രു​ത​ലെ​ന്ന നി​ല​ക്കു​മാ​ണ്​ അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത സേ​വ​ന​ങ്ങ​ൾ ഒ ാ​ൺ​ലൈ​ൻ വ​ഴി മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് പി.​എ​ച്ച.​സി.​സി ഓ​പ​റേ​ഷ​ൻ​സ്​ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഡോ. ​സം​യ അ​ഹ്മ​ദ് അ​ൽ അ​ബ്​​ദു​ല്ല വ്യ​ക്ത​മാ​ക്കി.

വാ​ക്സി​നേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി​യാ​ളു​ക​ൾ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്. ഇ​തി​നാ​ൽ, മ​റ്റു ചി​കി​ത്സ​ക്കാ​യി ഇ​വി​ടെ നേ​രി​ട്ടെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം പ​ര​മാ​വ​ധി കു​റ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത സേ​വ​ന​ങ്ങ​ൾ​ക്കാ​യി നി​ല​വി​ൽ അ​പ്പോ​യി​ൻ​റ്മെൻറ് ന​ൽ​കി​യ​വ​രെ അ​ധി​കൃ​ത​ർ ബ​ന്ധ​പ്പെ​ടും. ​െവ​ർ​ച്വ​ൽ ക​ൺ​സ​ൾ​ട്ടേ​ഷ​നു​ള്ള സ​മ​യ​ക്ര​മം പു​തു​ക്കി ന​ൽ​കും.

അ​തേ​സ​മ​യം, ഫാ​മി​ലി മെ​ഡി​സി​ൻ, ദ​ന്ത​രോ​ഗ​വി​ഭാ​ഗം, സ്​​പ​ഷൊ​ലി​റ്റി സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ൽ അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ൾ​ക്കാ​യി കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്താ​മെ​ന്നും എ​ന്നാ​ൽ കു​റ​ഞ്ഞ എ​ണ്ണം പേ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യെ​ന്നും തീ​ർ​ത്തും അ​ടി​യ​ന്ത​ര​മാ​യ കേ​സു​ക​ൾ​ക്ക് മാ​ത്ര​മാ​യി നേ​രി​ട്ടെ​ത്താ​ൻ ശ്ര​മി​ക്കു​ക​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.